/indian-express-malayalam/media/media_files/uploads/2019/10/koodathayi.jpg)
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിക്ക് ഹാജരാകൻ അഭിഭാഷകനെ ചുമതലപ്പെടുത്തി കോടതി. അഡ്വ. കെ ഹൈദർ സിലിയായിരിക്കും ജോളിക്കുവേണ്ടി ഹാജരാവുക. അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ജോളിയുടെ മറുപടി. ഇതേത്തുടർന്നാണ് പ്രതിക്ക് സൗജന്യ നിയമസഹായം നൽകാൻ കോടിതി തീരുമാനിച്ചതും അഭിഭാഷകനെ ചുമതലപ്പെടുത്തിയതും.
നേരത്തെ ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കട്ടപ്പനയിലെ ബന്ധുക്കൾ ആവശ്യപ്പെട്ടെന്ന വാദവുമായി അഭിഭാഷകനായ ബി.എ.ആളൂർ രംഗത്തെത്തിയിരുന്നു. എന്നാൽ ജോളിയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
Also Read: ജോളി നാട്ടുകാരുമായി ശരിക്കും 'ജോളി'; ആര്‍ക്കും പിടികൊടുത്തില്ല
അതേസമയം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ അഞ്ചു ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തു ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളി, പകരം അഞ്ചു ദിവത്തെ കസ്റ്റഡി കാലാവധി അനുവദിക്കുകയായിരുന്നു. സിലിയുടെ കൊലപാതക കേസിലാണ് ഇപ്പോൾ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Also Read:കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ വേണമെന്നും ജോളി കോടതിയില്‍ ആവശ്യപ്പെട്ടു. മനശാസ്ത്രഞ്ജനെ കാണണമെന്നായിരുന്നു ജോളിയുടെ ആവശ്യം.
കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിക്ക് വേണ്ടി താന്‍ ഹാജരാകുമെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍ പറഞ്ഞിരുന്നു. ജോളിയുമായി അടുത്ത ബന്ധമുള്ളവരും ജോളിയും കേസ് ഏറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
“കേസില്‍ തെളിവുകള്‍ കൂട്ടിയിണക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. ആറ് ദിവസത്തെ കസ്റ്റഡിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അത് നിര്‍ണായകമാണ്. ഈ സമയം കൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് കഴിയില്ലെന്നാണ് വിശ്വാസം. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമേ പ്രോസിക്യൂഷന് സാധിക്കൂ. 12 വര്‍ഷത്തിനിടയിൽ സംഭവിച്ച മരണങ്ങളായതിനാല്‍ സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിക്കില്ല,” ആളൂര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us