/indian-express-malayalam/media/media_files/2025/10/28/couple-died-2025-10-28-13-40-59.jpg)
മുഹമ്മദ് സിദ്ദീഖ്, റീസ മന്‍സൂര്‍
മലപ്പുറം: നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. പുത്തനത്താണി-തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറില്‍വച്ചുണ്ടായ അപകടത്തിലാണ് ദമ്പതികളായ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവർ മരിച്ചത്.
Also Read: മോൻത ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത
ഇന്നു രാവിലെയായിരുന്നു അപകടം. ഇരുവരും ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ഇവരുടെ ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനുപിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: മോൻത ചുഴലിക്കാറ്റ്: 60-ലധികം ട്രെയിനുകൾ റദ്ദാക്കി റെയിൽവേ; വിമാന സർവീസുകളും തടസപ്പെട്ടു
ഏഴു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. റീസ ഏറനാട് സ്വദേശിനിയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us