scorecardresearch

വിവാദങ്ങൾക്കിടെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത് യോഗം ഇന്ന്

തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പ്രധാന ചർച്ചാ വിഷയം എങ്കിലും നിലവിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ച ചെയ്യും. കെ സുധാകരൻ അധ്യക്ഷനായി തുടരുമോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും

തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പ്രധാന ചർച്ചാ വിഷയം എങ്കിലും നിലവിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ച ചെയ്യും. കെ സുധാകരൻ അധ്യക്ഷനായി തുടരുമോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും

author-image
WebDesk
New Update
Congress

കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത് യോഗം ഇന്ന്

തിരുവനന്തപുരം: കോൺഗ്രസിലെ വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്കാണ് യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ 40 ഓളം നേതാക്കൾ പങ്കെടുക്കും.

Advertisment

തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പ്രധാന ചർച്ചാ വിഷയം എങ്കിലും നിലവിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ച ചെയ്യും. കെ സുധാകരൻ അധ്യക്ഷനായി തുടരുമോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങളും പരസ്യപ്രതികരണങ്ങളും ഒഴിവാക്കി നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന നിർദേശമാകും ഹൈക്കമാൻഡ് നൽകുക.

ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചചെയ്യാൻ സാധ്യതയില്ലെന്നാണ് വിവരം. ഇതിനിടെ കെ.പി.സി.സി. അധ്യക്ഷനെ മാറ്റേണ്ട ആവശ്യമില്ലെന്നും എല്ലാവരും അദ്ദേഹത്തിനൊപ്പം ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതെന്നും ശശി തരൂർ പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെയുണ്ടാക്കിയ വിജയത്തിനുശേഷം അദ്ദേഹം മാറണമെന്ന് പറയുന്നതിൽ അർഥമില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് നേതൃയോഗത്തിൽ തരൂരിന് വിമർശനം

വ്യാഴാഴ്ച ചേർന്ന് യുഡിഎഫ് നേതൃയോഗത്തിൽ ശശി തരൂരിനെതിരെ വിമർശനവുമായി ഘടകകക്ഷി നേതാക്കൾ രംഗത്തെത്തിയിരുന്നു.സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമായിരിക്കുകയും യുഡിഎഫ് അനുകൂല സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെയെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് തരൂരിൻറെ പ്രസ്താവകളെന്ന് ഘടകക്ഷി നേതാക്കൾ കുറ്റപ്പെടുത്തു. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാന-ത്തിലെ അഭിപ്രായങ്ങളും ചർച്ചയായി.

Advertisment

കേരളത്തിലെന്തോ വ്യവസായ വിപ്ലവം നടക്കുന്നുവെന്ന് മട്ടിൽ  കോൺഗ്രസ് നേതാവ് തന്നെ പ്രകീർത്തിച്ചത് വലിയ തിരിച്ചടിയാണെന്ന് എംകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. സർക്കാരിനെ സിപിഎം പോലും പ്രശംസിക്കാൻ മടിക്കുന്ന കാലത്താണ് തരൂരിൻറ പ്രശംസയെന്ന് സിഎംപി നേതാവ് സിപി ജോൺ വ്യക്തമാക്കി.ഇവരെ അധികാത്തിലേറ്റിയാൽ കലഹമാകുമോയെന്ന് ആശങ്ക ജനങ്ങൾക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ്ദ് ബഷീർ പറഞ്ഞു.

Read More

Congress Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: