scorecardresearch

സർക്കാർ ഭൂമി കൈയ്യേറെയെന്ന് പരാതി; മാത്യു കുഴൽനാടനെ ഇഡി ചോദ്യം ചെയ്യും

ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ

ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ

author-image
WebDesk
New Update
Mathew Kuzhalnadan | congress MLA

മാത്യു കുഴൽനാടൻ

ഇടുക്കി: ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി.

Advertisment

Also Read:നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ധാരണ; നിലപാടില്‍ ഉറച്ച് കാന്തപുരം

ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്.

Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്; കോണ്‍ഗ്രസ് പ്രതിനിധിസംഘം ഛത്തിസ്ഗഡിലേക്ക്

Advertisment

ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി. 

Also Read: മഴയുടെ ശക്തി കുറയും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി ചിന്നക്കനാലിലെ 'കപ്പിത്താൻ റിസോർട്ട്' പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമ്മിച്ചു എന്ന് കണ്ടെത്തുകയും തുടർന്ന് റവന്യൂ വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടപടികൾ തുടർന്നു വരുന്നതിനിടയിലാണ് കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ടും ഭൂമി ഇടപാട് നടത്തി എന്നുള്ളതായിരുന്നു അന്ന് വിജിലൻസിന്റെ കണ്ടെത്തൽ.

Read More

വ്യാജ ഒപ്പിട്ട് സിനിമയുടെ പേരു സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ കേസ്

mathew kuzhalnadan MLA

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: