scorecardresearch

പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്; അഴിമതി നടന്നിട്ടില്ലെന്ന് ലോകായുക്ത

മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി

മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി

author-image
WebDesk
New Update
Pinarayi Vijayan

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്നാരോപിച്ച് ആർഎസ് ശശികുമാര്‍ നല്‍കിയ ഹർജിയിൽ  സർക്കാരിന് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത വിധി. ഹർജി തള്ളിയ ലോകായുക്ത ദുരിതാശ്വാസ നിധിയിലെ പണം നൽകാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. 

Advertisment

സ്വജനപക്ഷപാധം കാണിച്ചതിന് തെളിവില്ലാത്തതും ഹർജി തള്ളാൻ കാരണമായി. ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം വരെ പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. അതിനു ശേഷം വരുന്ന പണം നൽകാനുള്ള അധികാരം കാബിനറ്റ് വഴി തീരുമാനിക്കാം എന്നുമാണ് ലോകായുക്ത വിധിയിൽ വ്യക്തമാക്കിയത്. 

വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന ഹർജിയും തള്ളി.  വാദം കേട്ട ഈ രണ്ട് ഉപ ലോകായുക്തമാർ, ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ കെരാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിൽ വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപ ലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെ 2018 സെപ്റ്റംബർ ഏഴിനാണു ആർ.എസ്.ശശികുമാർ ഹർജി ഫയൽ ചെയ്തത്.  ഡിവിഷൻ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടർന്നു ഹർജിയിൽ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാർച്ച്‌ മാർച്ച്‌ 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിടുകയായിരുന്നു. 

Read More Kerala News

Advertisment
Pinarayi Vijayan Lokayukta

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: