scorecardresearch

നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; നടപടി ഉണ്ടാകും: മുഖ്യമന്ത്രി

നവീൻ ബാബു മരിച്ച് ഒൻപതാം നാളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യപ്രതികരണം

നവീൻ ബാബു മരിച്ച് ഒൻപതാം നാളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യപ്രതികരണം

author-image
WebDesk
New Update
pinarayi-naveen

നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിൻറെ വിഷയത്തിൽ ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

നവീൻ ബാബു മരിച്ച് ഒൻപതാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം. നവീൻ ബാബുവിൻറെ മരണം അതീവ ദുഃഖകരമാണ്. "നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല"- മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. നവീൻ ബാബുവിൻറെ മരണത്തിൽ പി പി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. വ്യാഴാഴ്ച ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധിയുണ്ടാകും. അതുവരെ ഒളിവിൽ തുടരാനാണ് സാധ്യത.

Advertisment

Read More

Pinarayi Vijayan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: