/indian-express-malayalam/media/media_files/46wYncenkiVHjzRv06UL.jpeg)
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംസാരിക്കുന്നു (ഫൊട്ടോ: പി ആർ ഡി)
തിരുവനന്തപുരം: വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പുതിയ സമരമുഖം തുറക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രാവബോധവും യുക്തി ചിന്തയും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും അനിവാര്യമായ സവിശേഷ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. "രാജ്യത്ത് മതേതര മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നതിനൊപ്പം, സമൂഹത്തില്‍ വിഭാഗീയത സൃഷിടിക്കാനുള്ള ശ്രമങ്ങളും വര്‍ധിച്ചുവരികയാണ്. ശാസ്ത്രബോധമുള്ള, ശാസ്ത്രീയതയില്‍ അധിഷ്ഠിതമായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പ്രയാസമാണ്,"
"അതുകൊണ്ടാണ് ചില അധികാര കേന്ദ്രങ്ങള്‍ ശാസ്ത്രം സമൂഹത്തില്‍ വേരോടാതിരിക്കാന്‍ ആകാവുന്നതെല്ലാം ചെയ്യുന്നത്. വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ അവബോധം വളര്‍ത്തുന്നതിന് പകരം അധികാര സ്ഥാനത്തുള്ളവര്‍ തന്നെ ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്,"
"പണ്ടേ തന്നെ ശാസ്ത്ര ബോധത്തില്‍ പ്രത്യേക നിഷ്കര്‍ഷ വച്ചതുകൊണ്ടാണ് ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കാത്തത്. സഹോദരന് അയ്യപ്പന്റെ കാലത്തു സയന്‍സിന്റെ പ്രധാന്യം കവിതയിലൂടെ പഠിപ്പിച്ച ചരിത്രമാണ് നമുക്കുള്ളത്. ദൈവ ദശകത്തിനൊപ്പം സയന്‍സ് ദശകവുമുണ്ടായ നാടാണിത്. സമൂഹമെന്ന നിലയില്‍ കേരളം ഒറ്റക്കെട്ടായി നിന്ന് ശാസ്ത്ര വിരുദ്ധതയെ പരാജയപ്പെടുത്തുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ശാസ്ത്ര അടിത്തറയുള്ളതു കൊണ്ടാണ്. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയ ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ആ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് യാര്‍ഥ രാജ്യസ്നേഹികള്‍ ചെയ്യേണ്ടത്,"
"അവയെല്ലാം പൊതു സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയില്‍ വളര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ശാസ്ത്രാവബോധമുള്ള തലമുറ നാടിന്റെ സമ്പത്താണ്. അവര്‍ക്ക് മാത്രമേ നാടിനെ പുരോഗതിയിലേക്കു നയിക്കാനാകൂ. പാട്ടകൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താന്‍ കഴിയില്ല," മുഖ്യമന്ത്രി പറഞ്ഞു.
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.