scorecardresearch

'ഭരണഘടനയക്ക് മേലുള്ള മനുസ്മ്യതിയുടെ പ്രതിഷ്ഠ'; സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

സുപ്രീം കോടതിയെ സമീപിച്ച നിലപാടുകളടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് സിഎഎ ക്കെതിരെ സംസ്ഥാന സർക്കാർ മുന്നോട്ട് പോകും

സുപ്രീം കോടതിയെ സമീപിച്ച നിലപാടുകളടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് സിഎഎ ക്കെതിരെ സംസ്ഥാന സർക്കാർ മുന്നോട്ട് പോകും

author-image
WebDesk
New Update
Pinarayi Vijayan CM | Navakerala Sadassu

മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയ്ക്ക് മുകളിൽ മനുസ്മ്യതിയുടെ പ്രതിഷ്ഠ നടത്താനുള്ള സംഘപരിവാർ തലച്ചോറുകളുടെ ആശയമാണ് പൗരത്വ നിയമമെന്നും ഇത് ഒരു കാരണവശാലും നടപ്പാക്കാൻ കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

നിയമത്തിന്റെ ഏകപക്ഷീയ സ്വഭാവത്തിൽ  യു എൻ അടക്കമുള്ള അന്താരാഷ്ട്രാ സംഘടനകൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലും വർഗ്ഗീയതയെ മുൻനിർത്തി തിരഞ്ഞെടുപ്പിന് മുൻപായി നിയമം നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

സിഎഎ എന്നാൽ ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്ന നിയയമാണ്. അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച നിലപാടുകളടക്കം ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. രോഹിങ്ക്യൻ അഭയാർത്ഥികളെ അടക്കം തിരഞ്ഞുപിടിച്ച് ദ്രോഹിക്കാനുള്ള സംഘവരിപാറിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് സിഎഎ നിയമം നടപ്പിലാക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. മുസ്ലീം-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തെ ഏത് വിധേനയും കേരളം എതിർക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.   

2019 ൽ നിയമം ആദ്യം കൊണ്ടുവന്ന നാൾ മുതൽ കേരളം ഒറ്റക്കെട്ടായി സിഎഎ ക്കെതിരെ നിലാപാടെടുത്തിട്ടുണ്ട്. ഇനിയും ആ പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ സംസ്ഥാനമുണ്ടാകും. എന്നാൽ കോൺഗ്രസിന്റെ ഇക്കാര്യത്തിലെ നിലപാട് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഡൽഹിയിലെ സമരത്തിൽ കോൺഗ്രസ് പങ്കെടുത്തില്ലെന്നും ലോക്സഭയിൽ കോൺഗ്രസ് എം.പിമാർ നിയമത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞു.

Advertisment

സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.  ഗൗരവ സ്വഭാവമുള്ള കേസുകളൊഴികെ മറ്റ് കേസുകൾ പിൻവലിക്കാനാണ് സർക്കാരിന്റെ തീരുമാനം. 835 കേസ് രജിസ്റ്റർ ചെയ്തതിൽ 629 കേസ് കോടതിയിൽ നിന്ന് ഇല്ലാതായി കഴിഞ്ഞു.  260 കേസിൽ 86 എണ്ണം പിൻവലിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കേവലം ഒരേ ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തിലുളളത്.  പിൻവലിക്കാൻ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമാണ് തുടരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Read More

Pinarayi Vijayan Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: