scorecardresearch

Govindachami Jail Break: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും

ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും

author-image
WebDesk
New Update
CM Pinarayi Vijayan, Kerala CM, Press Meet

ജയിൽ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം. ജയിൽ മേധാവിയും ജയിൽ ഡി ഐ ജിമാരും സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുക്കും. 

Advertisment

Also Read:ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റി; നടപടി അതീവസൂരക്ഷയിൽ

ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇൻറലിജൻസ് നൽകിയിട്ടുള്ള വിവരങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യും. തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരുന്നതെങ്കിലും കണ്ണൂരിലെ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൻറെ പശ്ചാത്തലത്തിലാണ് യോഗം ഇന്ന് ചേരാൻ തീരുമാനിച്ചത്.

Also Read:ഗോവിന്ദച്ചാമി; ശരീരഭാരം കുറച്ചത് ചപ്പാത്തി മാത്രം കഴിച്ച്, ലക്ഷ്യമിട്ടത് ഗൂരുവായൂരിലെത്തി മോഷണം

അതേസമയം, കഴിഞ്ഞദിവസം കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് ചാടിയ കൊടുകുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിൽ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഗോവിന്ദച്ചാമിയുമായുള്ള വാഹനം വിയ്യൂരിലേക്ക് തിരിച്ചത്. പഴുതടച്ച് സൂരക്ഷ ഉറപ്പാക്കിയാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നത്. 

Advertisment

Also Read:ഗോവിന്ദച്ചാമി ജയിൽ ചാടിയ ശേഷമുള്ള സിസിടിവി ദൃശ്യം പുറത്ത്

അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ലേ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.

Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Jail Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: