/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. പള്ളികളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കന്‍ സര്‍ക്കാരിന് ആവശ്യത്തിലധികം സമയം നല്‍കിയെന്ന് കോടതി പറഞ്ഞു. കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
കേസില്‍ കുറ്റം ചുമത്തുന്നതിന് ചീഫ്സെക്രട്ടറിയും പൊലീസ് മേധാവിയും കളക്ടര്‍മാരും അടക്കമുള്ളവര്‍ ഇന്ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ആയുര്‍വേദ ചികിത്സയിലായിരകുന്നതിനാല്‍ മുന്‍ ചീഫ് സെക്രട്ടറി വി.വേണു ഹാജരായില്ല.
വേണുവിന് ഇന്ന് ഒരു ദിവസത്തേക്ക് മാത്രമേ ഇളവ് ഉള്ളൂ എന്ന് കോടതി വ്യക്തമാക്കി. മറ്റുള്ളവര്‍ ഹാജരായതായും കക്ഷികളെ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒഴിവാകുന്നതിന് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ കുറ്റം ചുമത്തുന്നതിനെതിരെ വാദം നടത്താന്‍ യാക്കോബായ വിഭാഗത്തിന് കോടതി അനുമതി നല്‍കി. കേസ് ഈമാസം 29 ലേക്ക് മാറ്റി.
ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് കോടതി നിർദേശം നൽകിയെങ്കിലും ഉത്തരവ് നടപ്പായില്ല. യാക്കോബായ വിഭാഗത്തിൻ്റെ ശക്തമായ എതിർപ്പുണ്ടെന്നും ഏറ്റെടുക്കൽ നടപ്പാക്കാനാവുന്നില്ലെന്നുമാണ്
സർക്കാർ നിലപാട്. പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനായിരുന്നു കോടതി നിർദേശം.
Read More
- നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; നിരപരാധിത്വം തെളിയിക്കും: പി.പി ദിവ്യ
- ശബരിമല ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം; പതിനാറായിരത്തോളം ഒരേ സമയം വിരിവയ്ക്കാൻ സൗകര്യം
- ട്രോളായി ട്രോളി ബാഗ്; വിവാദ ചൂടിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ്
- മഞ്ഞപ്പെട്ടിയും നീലപ്പെട്ടിയുമല്ല, ജനകീയ വിഷയങ്ങൾ ചർച്ചയാക്കണം: എൻ എൻ കൃഷ്ണദാസ്
- പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു
- എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us