/indian-express-malayalam/media/media_files/2024/10/26/ijB0iteE9WiZPO0EehRN.jpg)
ഫയൽ ഫൊട്ടോ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിരപരാധിത്വം തെളിയിക്കുമെന്ന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും നിയമത്തിൽ വിശ്വസിക്കുന്നുവെന്നും പി.പി ദിവ്യ പറഞ്ഞു. കേസിൽ മുൻകൂർജാമ്യം ലഭിച്ച ശേഷം ജയിലിനു പുറത്ത് പ്രതികരിക്കുകയായിരുന്നു ദിവ്യ.
'നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്. കഴിഞ്ഞ കുറയേറെ വർഷങ്ങളായി നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രിയ പ്രവർത്തകും എല്ലാമായി സഹകരിച്ചു പോകുന്ന ആളാണ് താൻ. സദുദ്ദേശപരമായി മാത്രമേ എല്ലാ ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളു. ഇപ്പോഴും താൻ നിയമത്തിൽ വിശ്വസിക്കുന്നു.
തന്റെ ഭാഗം കോടതിയിൽ പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ, അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നുതന്നെയാണ് താനും ആഗ്രഹിക്കുന്നത്. നിരപരാധിത്വം തെളിയിക്കുന്നതിനായുള്ള അവസരം കോടതിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' പി.പി ദിവ്യ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്ന് ജാമ്യത്തിൽ വ്യവസ്ഥയുണ്ട്. കണ്ണൂർ ജില്ല വിട്ട് പുറത്തുപോകാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശമുണ്ട്. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് നേരത്തെ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിൻറെ കുടുംബവും എതിർത്തു. പതിനൊന്ന് ദിവസത്തെ ജയിൽ ജീവിതത്തിന് ഒടുവിലാണ് ദിവ്യ ജാമ്യത്തിലിറങ്ങുന്നത്.
Read More
- ശബരിമല ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം; പതിനാറായിരത്തോളം ഒരേ സമയം വിരിവയ്ക്കാൻ സൗകര്യം
- ട്രോളായി ട്രോളി ബാഗ്; വിവാദ ചൂടിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ്
- മഞ്ഞപ്പെട്ടിയും നീലപ്പെട്ടിയുമല്ല, ജനകീയ വിഷയങ്ങൾ ചർച്ചയാക്കണം: എൻ എൻ കൃഷ്ണദാസ്
- പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു
- എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.