scorecardresearch

ചേന്ദമംഗലം കൂട്ടക്കൊല: ലക്ഷ്യം ജിതിനായിരുന്നെന്ന് പ്രതി; തടയാൻ ശ്രമിച്ചപ്പോൾ കുടുംബത്തെയും ആക്രമിച്ചു

കൊല്ലപ്പെട്ട മൂന്നു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

കൊല്ലപ്പെട്ട മൂന്നു പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

author-image
WebDesk
New Update
Chendamangalam Murder Case

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്ന സംഭവത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഋതു ജയൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ബോസിനെ മാത്രം ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയാണ് എത്തിയതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.

Advertisment

ജിതിനെ ആക്രമിക്കുന്നതിനിടെ കുടുംബാംഗങ്ങൾ ഇടയ്ക്കു കയറുകയും തുടർന്ന് അവരെയും ആക്രമിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനു മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്. വിനിഷയുടെ ഭർത്താവാണ് ജിതിൻ. ഇയാൾ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലഹരിക്ക് അടിമയായ പ്രതി അയൽക്കാരുമായി നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇയാൾ കൊലപതക സമയം ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ പരീശോധന നടത്തും. കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും ഉൾപ്പെടെയുള്ള അയൽക്കാർ ഇയാൾക്കെതിരെ മുൻപ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

പ്രതി മുൻപും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സംഭവം നടക്കുമ്പോൾ വീട്ടിൽ രണ്ടു കുട്ടികളുണ്ടായിരുന്നു. ഇവരെ പ്രതി ഉപദ്രവിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

Advertisment

Read More

Murder Case Ernakulam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: