/indian-express-malayalam/media/media_files/2024/12/09/54ZgRuEyhsusrtcT9M59.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതും ആശങ്കയിലാക്കുന്നതുമായ ഒരു നിയമ ഭേദഗതിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയൻ പറഞ്ഞു. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നടപടികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതോടൊപ്പം നീതിരഹിതമായ രീതിയിൽ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുത്. ഈ സമീപനമാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. അതിനൊരു മാറ്റവുമില്ല,' മുഖ്യമന്ത്രി പറഞ്ഞു.
'നിലവിൽ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ആശങ്കകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതും ആശങ്കയിലാക്കുന്നതുമായ ഒരു നിയമ ഭേതഗതിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇത്തരമൊരു സാഹചര്യത്തിൽ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.' മുഖ്യമന്ത്രി പറഞ്ഞു.
Read More
- നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കുമെന്ന് കോടതി; ജയിൽ മോചിതനായി ബോബി ചെമ്മണ്ണൂർ
- ശബരിമലയിലെത്തിയത് 14 ലക്ഷം ഭക്തർ, തിരുവാഭരണ വിഭൂഷതിനായ അയ്യനെ കാണാൻ വെള്ളിയാഴ്ച വരെ അവസരം
- നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി;' തുറന്നു പരിശോധിക്കാമെന്ന് ഹൈക്കോടതി
- നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അവഹേളനം; മലപ്പുറത്ത് 19കാരി ജീവനൊടുക്കി
- റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ എല്ലാ പൗരന്മാരെയും തിരികെയെത്തിക്കുമെന്ന് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.