/indian-express-malayalam/media/media_files/2024/11/14/s5ePzJKijkNNBa5kZCBr.jpg)
ശബരിമല
പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു. തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ കാണാൻ ഇന്നു മുതൽ വെള്ളിയാഴ്ച വരെ അവസരമുണ്ട്. അതേസമയം, സ്പോട്ട് ബുക്കിങ് ഇന്ന് വീണ്ടും തുടങ്ങും.
ഇന്നലെ പതിനായിരക്കണക്കിന് ഭക്തരാണ് മകര വിളക്ക് കാണാനായി സന്നിധാനത്ത് എത്തിയത്. മകര വിളക്ക് ദർശന പുണ്യത്തോടെ ഭക്തർ മലയിറങ്ങി. മകരവിളക്കിന്റെ ഭാഗമായി ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3.30 മുതൽ വിർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പന്പയിൽ നിന്ന് കടത്തി വിട്ടത്.
ഇന്നലെ തന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണം സ്വീകരിച്ച് നട അടച്ച ശേഷം അയ്യപ്പനെ സർവ്വാഭരണ വിഭൂഷിതനായി അണിയിച്ചൊരുക്കി. ഇതിന് ശേഷം നട തുറന്ന് ദീപാരാധന നടത്തിയ ശേഷമാണ് പൊന്നമ്പല മേട്ടിൽ മൂന്നുവട്ടം മകര വിളക്ക് തെളിഞ്ഞത്. രണ്ട് ലക്ഷത്തോളം ഭക്തർ മകര വിളക്ക് ദർശനത്തിനായി ശബരിമലയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.
Read More
- നെയ്യാറ്റിൻകരയിലെ സമാധി തുറക്കൽ: കലക്ടറുടെ ഉത്തരവ് ഇന്നുണ്ടായേക്കും; ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം
- നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അവഹേളനം; മലപ്പുറത്ത് 19കാരി ജീവനൊടുക്കി
- റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ എല്ലാ പൗരന്മാരെയും തിരികെയെത്തിക്കുമെന്ന് ഇന്ത്യ
- സർവ്വാഭരണ വിഭൂഷിതനായി അയ്യപ്പൻ; പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.