/indian-express-malayalam/media/media_files/2025/01/12/nABadRQxeMo0pJP38uSq.jpg)
അച്ഛൻ സ്വമേധയാ സമാധിയായതാണെന്നാണ് മക്കളുടെ വാദം
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി തുറന്നു പരിശോധിക്കാമെന്ന് ഹൈക്കോടതി. കല്ലറ തുറക്കാനുള്ള ആർഡിഒയുടെ
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടംബത്തിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. കല്ലറ തുറക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്നും ആരാണ് മരണം സ്ഥിരീകരിച്ചതെന്നും കോടതി ആരാഞ്ഞു.
മരണ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അസ്വാഭാവിക മരണമാണെന്നും
കോടതി വ്യക്തമാക്കി.അച്ഛൻ സമാധിയായതാണെന്നും സമാധിമണ്ഡപം തുറക്കരുതെന്നും ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.
ഗോപൻസ്വാമിയെ (69) കാണ്മാനില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് തിങ്കളാഴ്ച സബ് കലക്ടറുടെ സാന്നിധ്യത്തിൽ സമാധി തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ കുടുംബത്തിന്റെയും ചില ഹൈന്ദവ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് പൊലീസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിനിടെയാണ് സമാധി തുറക്കാനുള്ള നീക്കത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
നെയ്യാറ്റിൻകര ആറാലു മൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നാണ് കുടുംബത്തിന്റെ വാദം. വീടിനു സമീപത്തായുള്ള സമാധി അറ ഗോപൻ നിർമ്മിച്ചതാണെന്നും രാവിലെ പിതാവ് അറയിലേക്കു നടന്നു പോയി പത്മാസനത്തിൽ ഇരുന്ന് സമാധിയായെന്നുമാണ് മക്കളുടെ മൊഴി. ‘ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ മക്കൾ വീടിനു സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാർ അറിഞ്ഞത്. എന്നാൽ, ഗോപൻ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്നാണ് ബന്ധു പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇതാണ് ഗോപന്റേത് സമാധിയാണോ അതോ കൊലപാതകമാണോയെന്ന സംശയം ഉയർത്തുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.