scorecardresearch

വീണ്ടും തലപൊക്കി മാസപ്പടി വിവാദവും എക്സാലോജിക്കും; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്പനി ഓാഫ് രജിസ്ട്രാർസാണ് എക്സാലോജിക്കിനെതിരായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്, സി എം ആർ എല്ലുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം

കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്പനി ഓാഫ് രജിസ്ട്രാർസാണ് എക്സാലോജിക്കിനെതിരായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്, സി എം ആർ എല്ലുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം

author-image
WebDesk
New Update
pinarayi vijayan|veena vijayan|vigilence

ഫയൽ ചിത്രം

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ വീണ്ടും തലപൊക്കുന്നു. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്  മാസപ്പടി വിവാദം വീണ്ടും ചർച്ചയാവുന്നത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്പനി ഓഫ് രജിസ്ട്രാർസാണ് എക്സാലോജിക്കിനെതിരായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സി എം ആർ എല്ലുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിലാണ് കേന്ദ്ര ഏജൻസി വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ എസ് ഐ ഡി സിയും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നു എന്നതും ശ്രദ്ധേയമാണ്.

Advertisment

മാസപ്പടി വിവാദത്തെ തുടർന്ന് നേരത്തേ തന്നെ എക്സാലോജിക്കിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രതിപക്ഷ എം എൽ എ മാത്യൂ കുഴൽനാടനായിരുന്നു വീണാ വിജയന്റെ കമ്പനിക്കെതിരായ നിരന്തരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ആ ആരോപണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാവും ഇപ്പോൾ എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം എന്നതുറപ്പാണ്. അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ മാധ്യമങ്ങളെ കണ്ട കുഴൽനാടൻ വീണാ വിജയന് പ്രതിരോധം തീർക്കുന്ന സിപിഎം നേതൃത്വം കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.

അതേ സമയം വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര ഏജൻസിയുടെ അന്വേഷണം രാഷ്ട്രീയപ്രരിതമാണെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജൻ പ്രതികരിച്ചു സമാനമായ രീതിയിൽ കേന്ദ്ര സർക്കാർ അവർക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലൊക്കെ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന ആയുധമാണ് കേന്ദ്ര ഏജൻസികൾ. കർണ്ണാടകയിലും, ഡൽഹിയിലുമൊക്കെ അത്തരത്തിൽ രാഷ്ട്രീയ പ്രേരിതമായ എത്രയോ അന്വേഷണങ്ങളും അറസ്റ്റുമൊക്കെയാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. വീണയ്ക്കെതിരായ ആരോപണം ഏറ്റുപിടിക്കുമ്പോൾ സോണിയാ ഗാന്ധിക്കെതിരെയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം നടക്കുന്നത് വി ഡി സതീശൻ ഓർക്കണമെന്നും ജയരാജൻ പ്രതികരിച്ചു.

ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ നേരത്തേയും വന്നിരുന്നതല്ലേ എന്നായിരുന്നു അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇതിലൊന്നും ഒരു പുതുമയുമില്ല കുറേ കണ്ടതല്ലേയെന്നും ലോക്സഭാ തിരഞ്ഞെടുപ്പല്ലേ വരുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment

പ്രധാനമായും എക്സാലോജിക്കിന്റെ സാമ്പത്തിക സ്രോതസ്സായിരിക്കും കേന്ദ്ര ഏജൻസി വിശദമായി അന്വേഷിക്കുക. സി എം ആർ എല്ലുമായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ കെ എസ് ഐ ഡി സി യുടെ ബന്ധവും ഏജൻസി അന്വേഷണത്തിന് വിധേയമാക്കും. ഇന്ന് സിപിഎം സംസ്ഥാന സമിതി ചേരാനിരിക്കേ പുറത്തുവന്ന അന്വേഷണ പ്രഖ്യാപനത്തെ ഏത് രീതിയിലാകും നേതൃത്വം കൈകാര്യം ചെയ്യുക എന്നതും ശ്രദ്ധേയമാണ്.

Read More

Veena vijayan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: