തിരുവനന്തപുരം: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇക്കാര്യം മുമ്പും എം.ടി പറഞ്ഞിട്ടുള്ളതാണ്, അതിൽ കക്ഷി ചേരേണ്ട കാര്യം പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി . ഇഎംഎസിനെ അനുസ്മരിച്ച് കാലങ്ങൾക്ക് മുമ്പ് തന്നെ എം.ടി തന്റെ പുസ്തകത്തിൽ എഴുതിയിരുന്നു. അതിലൊരു ഭാഗം മാത്രമാണ് എം.ടി കോഴിക്കോട്ട് പ്രസംഗിച്ചത്. പ്രസംഗവും പുസ്തകത്തിലെ ഭാഗവും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നും അനാവശ്യ വിവാദങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.
അതേ സമയം എം ടി വാസുദേവൻ നായരുടെ രാഷ്ട്രീയ പരാമർശങ്ങൾ ഏറ്റുപിടിച്ച പ്രതിപക്ഷം അത് മുഖ്യമന്ത്രിക്കെതിരെ വീണുകിട്ടിയ ഒരായുധമായാണ് കാണുന്നത്. ഇക്കാര്യത്തിൽ കാലത്തിന് അനുയോജ്യമായ പരാമർശങ്ങളാണ് എം.ടി യെന്ന മഹാനായ കലാകാരനിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിപക്ഷ ശബ്ദത്തെ പോലും അടിച്ചമർത്തുന്ന മുഖ്യമന്ത്രിയുടെ അധികാര ധാഷ്ട്യത്തെ തന്നെയാണ് എം.ടി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി. നിക്ഷ്പക്ഷത നടിക്കുന്ന പലർക്കും ഇതുപോലെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവസരമാണ് എം.ടി യുടെ പരാമർശത്തിലൂടെ കൈവന്നിരിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
എം.ടി യുടെ പരാമർശങ്ങൾ സാഹിത്യലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചരിക്കുകയാണ്. എം.ടി പറഞ്ഞത് അധികാരത്തെ കുറിച്ചുള്ള പൊതുവായ അഭിപ്രായമാണെന്നും അതിലൂടെ അദ്ദേഹം വ്യക്തികളെ ആരെയും ഉദ്ദേശിച്ചതായി കരുതുന്നില്ലെന്നും സാഹിത്യകാരനായ സച്ചിതാനന്ദൻ അഭിപ്രായപ്പെട്ടു. വ്യക്തിപൂജയുടെയും വീരാരാധനയുടേയും കാര്യത്തിൽ എം.ടി പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നാണ് സക്കറിയ എം.ടി യുടെ പരാമർശങ്ങളോട് പ്രതികരിച്ചത്. സാഹിത്യകാരിയായ സാറാ ജോസഫും എം.ടിയെ പിന്തുണച്ച് രംഗത്തെത്തി. സ്വേച്ഛാധിപത്യത്തിനെതിരായ വാക്കുകളാണ് എം ടി പറഞ്ഞതെന്നും അതിനെ പൂർണ്ണമായും പിന്തുണക്കുന്നതായും സാറാ ജോസഫ് വ്യക്തമാക്കി.
രാഷ്ട്രീയമെന്നാൽ ഏത് വിധേനയും അധികാരം നേടിയെടുക്കാനുള്ള മാർഗ്ഗമായി ഇന്ന് മാറിയെന്ന് പറഞ്ഞ എം.ടി വ്യക്തിപൂജകളിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ എം എസിനെ കണ്ടിരുന്നില്ലെന്നും പരാമർശിച്ചു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സന്നിഹിതരായിരുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിലാണ് എം.ടി അധികാര കേന്ദ്രീകരണത്തിനെത്തിരെ തുറന്നടിച്ചത്.
നയിക്കാൻ കുറച്ച് പേരും നയിക്കപ്പെടാനായി അനേകരും എന്ന പ്രാകൃതമായ സങ്കൽപ്പത്തിന് എതിരായിരുന്നു ഇ എം എസ്. അത് മാറ്റിയെടുക്കാനാണ് അദ്ദേഹം എപ്പോഴും പരിശ്രമിച്ചത്. എന്നാൽ ഇന്ന് രാഷ്ട്രീയമെന്നാൽ അധികാരം കൈയ്യാളാനുള്ള അംഗീകൃത മാർഗ്ഗമായി മാറിക്കഴിഞ്ഞു.അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിനുള്ള മഹത്തായ അവസരമാണെന്ന സിദ്ധാന്തത്തെ നാം എന്നെ കുഴിച്ചുമൂടി കഴിഞ്ഞൂവെന്നും ഇന്നത്തെ കാലത്ത് പാർലമെന്റിലോ അസംബ്ലിയിലോ ഒരു പ്രതിനിധിയായാൽ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായാണ് കാണുന്നതെന്നുമായിരുന്നു എം.ടിയുടെ വിമർശനങ്ങൾ.
Read More: അധികാരം ജനസേവനത്തിനെന്നുള്ള ആശയത്തെ കുഴിച്ചുമൂടി"; മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി എം.ടി
എം ടി പറഞ്ഞത് പണ്ടെഴുതിയ പുസ്തകത്തിലെ ഭാഗം മാത്രം: ഇടപെടേണ്ടതില്ലെന്ന് സിപിഎം
പ്രസംഗവും പുസ്തകത്തിലെ ഭാഗവും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നും അനാവശ്യ വിവാദങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.