/indian-express-malayalam/media/media_files/7CmVdz757l8GshF81zIF.jpg)
ഫൊട്ടൊ: സ്ക്രീൻ ഗ്രാബ്
പത്തനംതിട്ട: ശബരിമലയിലെ മതസൗഹാർദ്ദത്തിന്റെ പെരുമ വിളിച്ചോതുന്ന പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന് നടക്കും. എരുമേലിയിലെ വാവര് പള്ളിയിൽ ഉച്ചയോടെയെത്തുന്ന അമ്പലപ്പുഴ സംഘമാകും ആദ്യം പേട്ട തുള്ളി പോവുക. പിന്നാലെ തന്നെ ആലങ്ങാട്ട് സംഘവും എത്തുമെങ്കിലും വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടതിനാൽ പള്ളിയിൽ കയറാതെയാകും ഇവർ പേട്ട തുള്ളി പോകുക.
എരുമേലിയിലെ പേട്ട കൊച്ചമ്പലത്തില്‍ ഉച്ചയോടെയെത്തുന്ന പേട്ട സംഘങ്ങൾ വാദ്യമേളങ്ങളുടെയും ശരണമന്ത്രങ്ങളുടെയും അകമ്പടിയോടെ അവിടെ നിന്നും പേട്ട തുള്ളൽ ആരംഭിക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ സാന്നിധ്യമായി കരുതപ്പെടുന്ന ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറന്നതിന് ശേഷമാകും പേട്ടതുള്ളല്‍ തുടങ്ങുക.
വാവര് പള്ളിയിലെ സ്വീകരണത്തിന് ക്ഷേത്രം വാവരുടെ പ്രതിനിധിയേയും കൂട്ടി അമ്പലപ്പുഴ പേട്ട തുള്ളല്‍ സംഘം എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലേക്കെത്തി ചേരും. പിന്നാലെയെത്തുന്ന ആലങ്ങാട്ട് പേട്ട സംഘം ഐതിഹ്യത്തിന്റെ ഭാഗമായി ആകാശത്ത് പൊൻനക്ഷത്രം കണ്ട ശേഷമായിരിക്കും കൊച്ചമ്പലത്തിൽ നിന്നും പേട്ട തുള്ളൽ ആരംഭിച്ച് എരുമേലി ക്ഷേത്രത്തിലേക്ക് പോകുക.
എരുമേലി പേട്ട തുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓാഫീസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം മകരവിളക്കിനോടനുബന്ധിച്ച് വലിയ രീതിയിലുള്ള തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ തിരക്കിന്റെ തോത് വർദ്ധിക്കുമെന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളടക്കം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. തിരക്ക് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂവിന്റെ നിയന്ത്രണമടക്കമുള്ള നടപടികളും ശബരിമലയിൽ നടപ്പാക്കുന്നുണ്ട്. തിങ്കളാഴ്ച്ചയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us