/indian-express-malayalam/media/media_files/uploads/2017/05/exam-result7591.jpg)
ഫയൽ ഫൊട്ടോ
2024 സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ സർക്കുലറിനെതിരെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വിശദീകരണം നൽകി.
കർഷകസമരം തുടരുന്നതിനാൽ, 2024ലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു എന്ന വ്യാജ സർക്കുലറാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ, ഇത്തരമൊരു തീരുമാനം ബോർഡ് എടുത്തിട്ടില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് ബോർഡ് വിശദീകരണം പങ്കുവച്ചത്.
"കർഷകരുടെ പ്രതിഷേധത്താൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, അവർക്ക് സ്‌കൂളുകളിൽ ഹാജരാകാൻ കഴിയുന്നില്ല, അതിനാൽ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പന്ത്രണ്ടാം ക്ലാസിലെ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതികൾ നിങ്ങളെ അറിയിക്കും. പ്രശ്‌നം പരിഗണിച്ച്, പരീക്ഷാ കേന്ദ്രത്തിൻ്റെ തീയതികൾ മാറ്റിവയ്ക്കാൻ സിബിഎസ്ഇ തീരുമാനിച്ചു," എന്നായിരുന്നു പ്രചരിച്ച വ്യാജ നോട്ടീസിലെ കുറിപ്പ്.
#CBSE FACT CHECK!
— CBSE HQ (@cbseindia29) February 16, 2024
Beware! The following letter under circulation is FAKE and misleading. The board has not taken any such decision. pic.twitter.com/30CKR3VffO
രാജ്യത്ത് നടക്കുന്ന കർഷക പ്രതിഷേധം കണക്കിലെടുത്ത് ഗതാഗത പ്രശ്നങ്ങൾ മറികടക്കാൻ, കൃത്യസമയത്ത് പുറപ്പെടാനും, മെട്രോ സർവീസുകൾ ഉപയോഗിക്കാനും, രാവിലെ 10 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാനും സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി.
ഫെബ്രുവരി 15 മുതൽ 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ സിബിഎസ്ഇ നടത്തി തുടങ്ങിയിരുന്നു.
Read More:
- 'കാനഡയ്ക്ക് പകരം' ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 10 രാജ്യങ്ങൾ
- രാജ്യത്ത് പിന്നോക്ക വിഭാഗ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിൽ 18 ശതമാനം വർദ്ധനവ്
- കാനഡയിലെ സ്റ്റുഡന്റ് വിസ നിയന്ത്രണം എന്തുകൊണ്ട്? അറിയാം വിശദാംശങ്ങൾ
- സിബിഎസ്ഇ പരീക്ഷാ മാറ്റങ്ങൾ; വിദ്യാഭ്യാസരംഗത്തെ ബജറ്റ് വെട്ടിക്കുറയ്ക്കൽ; പുതിയ സർവകലാശാല പരിക്ഷ്കാരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us