scorecardresearch

അനധികൃത സ്വത്ത് സമ്പാദനം; മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ജോമോൻ പുത്തൻ പുരക്കൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ഒരുവർഷക്കാലമായി കേസിൽ വാദം തുടരുകയായിരുന്നു

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ജോമോൻ പുത്തൻ പുരക്കൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ഒരുവർഷക്കാലമായി കേസിൽ വാദം തുടരുകയായിരുന്നു

author-image
WebDesk
New Update
K M Abraham

കെ.എം.ഏബ്രഹാം

കൊച്ചി: മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ജോമോൻ പുത്തൻ പുരക്കൽ നൽകിയ ഹർജിയിലാണ് കോടതി നടപടി.

Advertisment

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ജോമോൻ പുത്തൻ പുരക്കൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ഒരുവർഷക്കാലമായി കേസിൽ വാദം തുടരുകയായിരുന്നു. ശമ്പളത്തെക്കാൾ കൂടുതൽ തുക എല്ലാ മാസവും ലോൺ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാൻ കെഎം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയിൽ ആവശ്യപ്പെട്ടിരുന്നു.

കോളജ് പ്രൊഫസർമാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെൻഷൻ കിട്ടുന്ന രൂപയുടെ സഹായത്താലാണ് ലോൺ അടയ്ക്കുന്നതെന്നായിരുന്നു മറുപടി. അതേസമയം കെഎം എബ്രഹാമിന്റെ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയിട്ടും അത് മറച്ചുവയ്ക്കുകയും കോടതിയിൽ കള്ളം പറഞ്ഞെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

സംസ്ഥാന വിജിലൻസ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.

Read More

Advertisment
Cbi Court Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: