/indian-express-malayalam/media/media_files/2AFi6B2PjQmUZ3CYF70v.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: വയനാട് പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ രജിസ്ടിയിൽ കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു.
എസ്റ്റേറ്റിന് തുക നിശ്ചയിച്ചത് വേണ്ടത്ര പരിശോധനയില്ലാതെയാണന്നും 549 കോടി നഷ്ടപരിഹാരം വേണമെന്നുമായിരുന്നു എൽസ്റ്റൺൻ്റെ ആവശ്യം. ഇപ്പോള്‍ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ ഭൂമിക്കും അതിലെ കെട്ടിടങ്ങൾക്കും മരങ്ങൾക്കും തേയിലച്ചെടികൾക്കും 549 കോടി രൂപയുടെ മൂല്യമുണ്ടെന്നായിരുന്നു എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ വാദം.
നിലവില്‍ നിശ്ചയിച്ച 26 കോടിക്ക് പുറമേയാണ് 17 കോടി അധികം നല്‍കാൻ ഇടക്കാല ഉത്തരവിൽ കോടതി നിർദേശിച്ചത്. തുക ഉടമകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി കൈപ്പറ്റാം. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. കേസ് വേനലവധി കഴിഞ്ഞ് പരിഗണിക്കും.
Read More
- SFI-Lawyers Clash: കോടതി വളപ്പിൽ കൂട്ടയടി; സംഘർഷം അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ
- 'ജെഎൻയു അഫിലിയേഷൻ;' കോഴിക്കോട്ടെ ആർഎസ്എസ് ബന്ധമുള്ള ജേണലിസം കോളേജിന്റെ വാദം തള്ളി സർവകലാശാല
- സിദ്ധാർത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാത്ഥികളെ പുറത്താക്കി സര്‍വകലാശാല
- മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us