/indian-express-malayalam/media/media_files/g2vOfrV8xkVnUL1KPPkl.jpg)
ഫയൽ ഫൊട്ടോ
വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട 19 വിദ്യാർത്ഥികളെ പുറത്താക്കി. സിദ്ധാര്‍ത്ഥനെ റാഗു ചെയ്ത വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. ഇവരെ പുറത്താക്കിയ വിവരം വെറ്റിനറി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു.
റാഗിങ്ങിനെ തുടര്‍നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത്. റാഗിങ്ങില്‍ പങ്കുണ്ടെന്ന് ആൻറി റാഗിങ് സ്ക്വാഡ് അന്വേഷണത്തിൽ കണ്ടെത്തിയവർക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ അമ്മയുടെ ഹര്‍ജിയിലാണ് സര്‍വകലാശാല മറുപടി അറിയിച്ചത്.
പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു സര്‍വകലാശാകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്താണ് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ കോടതിയെ സമീപിച്ചത്. സിദ്ധാർത്ഥൻ നേരിട്ടത് അതിക്രൂര മർദ്ദനമാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഹോസ്റ്റൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥനെ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് സീനിയർ വിദ്യാർത്ഥികളും സഹപാഠികളും ചേർന്ന് ഏകദേശം 29 മണിക്കൂറോളം തുടർച്ചയായി മർദ്ദിച്ചതായി കേരള പൊലീസ് സിബിഐക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമക്കിയിരുന്നു.
Read More
- മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
- Vineetha Murder Case: സ്റ്റോക്ക് മാർക്കറ്റിൽ പണം വേണ്ടപ്പോൾ കൊലപാതകം: രാജേന്ദ്രൻ കൊന്നത് നാലുപേരെ; വിനീത കൊലക്കേസിൽ സംഭവിച്ചത്
- GoldRate Today: സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്ന് കൂടിയത് 2160 രൂപ
- Supplyco Vishu-Easter Fair: സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ; 40 ശതമാനം വിലക്കിഴിവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.