scorecardresearch

'ജെഎൻയു അഫിലിയേഷൻ;' കോഴിക്കോട്ടെ ആർഎസ്എസ് ബന്ധമുള്ള ജേണലിസം കോളേജിന്റെ വാദം തള്ളി സർവകലാശാല

സ്ഥാപനത്തിന് ജെഎൻയു അഫിലിയേഷൻ ഇല്ലെന്ന് ജെഎൻയു അധികൃതർ വ്യക്തമാക്കി

സ്ഥാപനത്തിന് ജെഎൻയു അഫിലിയേഷൻ ഇല്ലെന്ന് ജെഎൻയു അധികൃതർ വ്യക്തമാക്കി

author-image
WebDesk
New Update
Mahatma Gandhi College of Mass Communication (MAGCOM),

ഫയൽ ഫൊട്ടോ

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ജെഎൻയു-അഫിലിയേറ്റഡ് ജേണലിസം കോളേജ് എന്ന് അവകാശപ്പെടുന്ന കോഴിക്കോട്ടെ ആർഎസ്എസ് ബന്ധമുള്ള കോളേജിന്റെ വാദം തള്ളി സർവകലാശാല. മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്കോം) അഫിലിയേഷനാണ് ചർച്ചയാകുന്നത്.

Advertisment

മാഗ്കോം, ഏപ്രില്‍ 17ന് ആദ്യ ബിരുദദാന ചടങ്ങ് നടത്താനിരിക്കെയാണ് വിവാദം ഉയരുന്നത്. ചടങ്ങിൽ ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥാപനത്തിന് ജെഎൻയു അഫിലിയേഷൻ ഇല്ലെന്ന് ജെഎൻയു അധികൃതർ വ്യക്തമാക്കി. അക്കാദമിക സഹകരണം ലക്ഷ്യമിട്ട് പിജി ഡിപ്ലോമ കോഴ്സുകൾക്കായി ധാരണാപത്രത്തിൽ മാത്രമാണ് ഒപ്പുവച്ചതെന്നും ജെഎന്‍യു അധികൃതര്‍ കൂട്ടിച്ചേർത്തു. 

ജെഎൻയുവിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾക്കും വിരുദ്ധമായ അവകാശവാദമാണ് മാഗ്കോമിന്റേത്. 'അംഗീകൃത ഗവേഷണ സ്ഥാപനം' ആയാണ് സൈറ്റിൽ മാഗ്കോം പട്ടികപ്പെടുത്തിയിരിക്കുന്നത്. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയിലിൽ ഏഴ് പ്രതിരോധ സ്ഥാപനങ്ങളും 23 ഗവേഷണ സ്ഥാപനങ്ങളുമുണ്ട്.

അതേസമയം, ജെഎൻയു വിസി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. 1951-ൽ ആരംഭിച്ച ആർഎസ്എസ്-അഫിലിയേറ്റഡ് മാസികയായ കേസരിയുടെ ചീഫ് എഡിറ്ററാണ് മാഗ്കോമിന്റെ ഔദ്യോഗിക ഉപദേഷ്ടാവ്. കോഴിക്കോട്ടെ കേസരി ഭവനിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

Advertisment

ഒരു വർഷം നീണ്ടുനിന്ന പ്രക്രിയയിലൂടെ 2024ൽ ജെഎൻയുവിൽ നിന്ന് പിജി ഡിപ്ലോമ ഇൻ മാസ് കമ്മ്യൂണിക്കേഷൻ കോഴ്‌സിന് അഫിലിയേഷൻ ലഭിച്ചതായാണ് കോളേജ് ഡയറക്ടർ എ.കെ അനുരാജ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞത്.

Read More

Jnu Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: