scorecardresearch

പൗരത്വ നിയമ ചട്ടങ്ങള്‍ ചോദ്യം ചെയ്തു കേരളം സുപ്രീം കോടതിയെ സമീപിച്ചു

പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പൗരത്വ നിയമം നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പൗരത്വ നിയമം നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു.

author-image
Sarathlal CM
New Update
CAA |  Supreme Court

നേരത്തെ നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് (ഫയൽ ചിത്രം)

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ നിയമ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പൗരത്വ നിയമം നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു.

Advertisment

നേരത്തെ നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2019ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി വാദം കേള്‍ക്കാനായി മാറ്റി. ഈ ഹര്‍ജിയിലാണ് ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യം കൂടി സുപ്രീം കോടതിയില്‍ കേരളം ഉന്നയിച്ചത്. സർക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് അപേക്ഷ സമര്‍പ്പിച്ചത്.

പൗരത്വ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മുസ്ലിം ലീഗും ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ 237 ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിയില്‍ സ്റ്റേ തേടി എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിയും സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കി. നിലവിൽ വിജ്ഞാപനമിറക്കിയ നിയമപ്രകാരം പൗരത്വം നൽകുന്നത് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് തുടങ്ങുന്ന എല്ലാ നടപടിക്രമങ്ങൾക്കും സ്റ്റേ നൽകണമെന്നും ഹർജിയിലുണ്ട്. സിഎഎ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജികളുള്ളതിനാൽ നടപ്പാക്കുന്നത് നിയമവിരുദ്ധമാണെന്നും ഒവൈസി ഹര്‍ജിയില്‍ വാദിക്കുന്നു.

Advertisment

Read More:

Supreme Court Citizenship Amendment Act Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: