scorecardresearch

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെടും; പ്രതിപക്ഷത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണന്ന് ചൂണ്ടികാട്ടി തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്

സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണന്ന് ചൂണ്ടികാട്ടി തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
by election, ie malayalam

തിരുവനന്തപുരം: നവംബറിൽ സംസ്ഥാനത്തെ ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ ശ്രമം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടനാണ് തീരുമാനം. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചു. കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്.

Advertisment

എന്നാൽ നിയമസഭയുടെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതാണ് ഭരണ-പ്രതിപക്ഷ കക്ഷികളെ ഇത്തരമൊരു ആവശ്യത്തിലേക്ക് നയിക്കുന്നത്. പ്രതിപക്ഷവും സർക്കാരിന്റെ ആവശ്യത്തോട് അനുകൂലിക്കുന്നണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്നാണ് യുഡിഎഫ് നിലപാട്.

Also Read: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് നവംബറിൽ

അതിനിടെ, സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമായതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മലപ്പുറം തെന്നല പഞ്ചായത്തിലെ വോട്ടറായ മുഹമ്മദ് റാഫിയാണ് കോടതിയെ സമീപിച്ചത്.

പഞ്ചായത്തിൽ പല പ്രദേശങ്ങളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണന്നും നിയന്ത്രണങ്ങൾ മൂലം വോട്ടർ പട്ടികയിൽ പേരു ചേർക്കാനോ ഫലപ്രദമായ തെളിവെടുപ്പിനോ കഴിയുന്നില്ലെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Advertisment

എന്നാൽ തിരഞ്ഞെടുപ്പ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യ- തദ്ദേശ വകുപ്പുകളുമായി പ്രാരംഭ ചർച്ചകൾ നടത്തിയതായും കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കമ്മിഷൻ നിലപാട് അറിയിച്ചത്.

Also Read: കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്, ജേക്കബ് ഏബ്രഹാം സ്ഥാനർഥി

തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യത്തിൽ സമാന ഹർജികൾ ഹൈക്കോടതി മുൻപ് തള്ളിയിട്ടുണ്ടന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. ഉത്തരവ് ഹാജരാക്കാൻ കമ്മിഷനോട് നിർദേശിച്ച കോടതി ഹർജി കൂടുതൽ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

Also Read: സാമൂഹ്യപെൻഷൻ വർധിപ്പിച്ച് ഉത്തരവിറങ്ങി; സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിൽ ആദ്യത്തേത്ത്

രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരമായി ഉയരാൻ സാധ്യത ഉണ്ടെന്ന് ആരോഗ്യമന്ത്രിയുടെ തന്നെ പ്രസ്താവന വന്നിട്ടുണ്ടെന്നും പൊതുതാൽപ്പര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഭൂരിപക്ഷം വോട്ടർമാരും പട്ടികക്ക് പുറത്താണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഏകദേശം എല്ലാ പഞ്ചായത്തുകളിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് നീട്ടാൻ പഞ്ചായത്ത് രാജ് ആക്ടിൽ വ്യവസ്ഥണ്ടെന്നും ഹർജിയിൽ പറയുന്നു.

By Election Local Self Government Institutions

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: