/indian-express-malayalam/media/media_files/uploads/2023/02/sureshgopi.jpg)
സുരേഷ് ഗോപി (ഫയൽ ഫൊട്ടോ)
കണ്ണൂർ: കെ റെയിൽ വരുമെന്ന് പറയുന്നത് പോലെയല്ല, ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്നും, പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും, ബിജെപി നേതാവ് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്കിടെ സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.
ആര് എന്തു പറഞ്ഞാലും അവർക്കെതിരെ കേസെടുക്കുന്ന നിലയിലേക്ക് സർക്കാർ അധഃപതിച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ പ്രഥമ പൗരനുപോലും കേരളത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നും, തിരുവനന്തപുരത്ത് പദയാത്ര അവസാനിക്കുമ്പോഴും സംസ്ഥാനത്തെ അധമ ഭരണത്തിനുമേൽ ഇടി തീ വീഴട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് എന്ന ആശയം ഉയർന്നപ്പോൾ തന്നെ, ഗോത്ര വിഭാഗങ്ങളുടെ ഉൾപ്പെടെ അവകാശങ്ങൾ തകരുമെന്ന കാരണത്താൽ, വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടുത്തിടെ പറഞ്ഞു
ReadMore:
- സൊമാലിയൽ കടക്കൊള്ളക്കാരുടെ പിടിയിലായ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.