
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (ഫയൽ ചിത്രം)
കൊച്ചി: സർവ്വകലാശാലാ ഭരണത്തിൽ പിടിമുറുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്തെ മൂന്ന് സർവ്വകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. കേരള സർവ്വകലാശാല, എംജി, മലയാളം സർവ്വകലാശാല എന്നിവിടങ്ങളിലെ വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണ നടപടികളാണ് ഒരു മാസത്തേക്ക് തടഞ്ഞുകൊണ്ട് ജസ്റ്റീസ് സിയാദ് റഹ്മാൻ ഉത്തരവിട്ടിരിക്കുന്നത്.
സെർച്ച് കമ്മിറ്റി രൂപീകരണത്തിന് സ്റ്റേ നൽകിയത് കൂടാതെ ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് വിലക്കും ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണം തടയണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ സർക്കാർ-ഗവർണർ പോര് പുതിയ തലത്തിലേക്കാവും എത്തുക.
കുഫോസ് സർവകലാശാല സെർച്ച് കമ്മിറ്റി നിയമനം കോടതി ഇന്നലെ തടഞ്ഞിരുന്നു. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്. ആറ് സർവകലാശാലകളിലെ വിസി മാരെ കണ്ടെത്താനാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
Read More
- കേരളം വിടുന്ന മലയാളികൾ; 45 ശതമാനവും വിദ്യാർത്ഥികൾ
- ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരും
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക്
- ഹൃദ്രോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.