scorecardresearch

കൊച്ചിയിൽ കലാസൃഷ്ടികൾക്ക് നേരെയുള്ള ആക്രമണം; ലളിതകലാ അക്കാദമി പരാതി നൽകി

നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിന്റെ ചിത്രങ്ങളാണ് നശിപ്പിച്ചത്. കലാസൃഷ്ടിയിൽ തെറിവാക്കുകൾ ഉണ്ടെന്ന് ആരോപിച്ചാണ് മലയാളി കലാകാരൻ ഹോചിമിൻറെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് ചിത്രങ്ങൾ നശിപ്പിച്ചത്

നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിന്റെ ചിത്രങ്ങളാണ് നശിപ്പിച്ചത്. കലാസൃഷ്ടിയിൽ തെറിവാക്കുകൾ ഉണ്ടെന്ന് ആരോപിച്ചാണ് മലയാളി കലാകാരൻ ഹോചിമിൻറെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് ചിത്രങ്ങൾ നശിപ്പിച്ചത്

author-image
WebDesk
New Update
lalithakala

കലാസൃഷ്ടികൾക്ക് നേരെയുള്ള ആക്രമണം; ലളിതകലാ അക്കാദമി പരാതി നൽകി

കൊച്ചി: എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച വിദേശകലാകാരിയുടെ സൃഷ്ടികൾ നശിപ്പിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി കേരള ലളിതകലാ അക്കാദമി. കലാസൃഷ്ടിയ്ക്ക്് നേരെ ആക്രമണം നടത്തിയ കലാകാരൻ ഹോച്ചിമിൻ ഉൾപ്പടെയുള്ളവർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. എക്‌സിക്യൂട്ടിവ് കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് കേസ് നൽകിയതെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. 

Advertisment

Also Read: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിന്റെ ചിത്രങ്ങളാണ് നശിപ്പിച്ചത്. കലാസൃഷ്ടിയിൽ തെറിവാക്കുകൾ ഉണ്ടെന്ന് ആരോപിച്ചാണ് മലയാളി കലാകാരൻ ഹോചിമിൻറെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് ചിത്രങ്ങൾ നശിപ്പിച്ചത്. ദർബാർ ഹാളിൽ അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിൻറെ ഭാഗമായിരുന്നു ഹനാൻറെ ഇൻസ്റ്റലേഷൻ. 

Also Read:രാഷ്ട്രപതിയുടെ സന്ദർശനം; ഇന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ

Advertisment

ഇൻസ്റ്റലേഷനിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ആക്രമണം. ലിനോകട്ടുകൾ കീറിയെറിഞ്ഞത് ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുന്നറിയിപ്പോടെയായിരുന്നു പ്രദർശനമെന്നാണ് ഉള്ളടക്കത്തിൽ അശ്ലീലമുണ്ടെന്ന ആരോപണത്തിന് ലളിതകലാ അക്കാദമിയുടെ മറുപടി.

Also Read:പിഎം ശ്രീ പദ്ധതി; പരസ്യപോരിലേക്ക് സിപിഐ, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം

നോർവേയിലെ തീവ്രവലതുപക്ഷ വിഭാഗത്തിൽ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവനകൾ ചേർത്ത് 2021ൽ സിൽക്കിൽ ചെയ്ത് 'ദ് നോർവീജിയൻ ആർട്ടിസ്റ്റിക് കാനൻ' ആണ് ഹനാന്റെ പ്രദർശനത്തിൽ പ്രധാനം. ഇതു പ്രദർശിപ്പിച്ചതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റെ പ്രതികരണം. 

കലാസൃഷ്ടികൾ നശിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോകവ്യാപകമായി അരങ്ങേറുന്ന വലതുപക്ഷ അരാഷ്ടീയതയുടെ ഫലമായ അസഹിഷ്ണത കേരളത്തേയും ബാധിച്ചെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞു. അതേസമയം തെറി എഴുതുന്നതല്ല കലയെന്ന് ആക്രമണത്തിന് നേതൃത്്വം നൽകിയ ഹോചിമിൻ പ്രതികരിച്ചു.

Read More:കൊച്ചിയിൽ കലാസൃഷ്ടികൾക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധം ശക്തം, നിയമനടപടിയുമായി ലളിതകലാ അക്കാദമി

Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: