scorecardresearch

വനിതാദിനത്തിൽ മഹാസംഗമവുമായി ആശാ വർക്കർമാർ

മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്

മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്

author-image
WebDesk
New Update
Asha Workers

വനിതാദിനത്തിൽ മഹാസംഗമവുമായി ആശാ വർക്കർമാർ

തിരുവനന്തപുരം : വനിതാ ദിനത്തിൽ മഹാസംഗമം നടത്താനൊരുങ്ങി ആശാ വർക്കർമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വർക്കർമാർ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിൻറെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. 

Advertisment

വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ഇപ്പോഴും ഇതുവരെയും അനുനയ ചർച്ചകൾക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.

അതേസമയം, ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന്  സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം.  സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നു. സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു.

പിഎസ്എസി ശമ്പള പരിഷ്‌കരണത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. പിഎസ്സി അംഗങ്ങളുടെ ശമ്പളം പരിഷ്‌കരിക്കുന്നതിൽ അനാവശ്യ തിടുക്കം ഉണ്ടായെന്ന് വിമർശനം ഉയർന്നു. ഇത് ആശാവർക്കർമാരുടെ സമരത്തിനിടക്ക് എരിതീയിൽ എണ്ണ ഒഴിക്കും പോലെ ആയെന്നും വിമർശനമുണ്ടായി.

Read More

Advertisment
Strike Health Sector

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: