/indian-express-malayalam/media/media_files/2025/02/27/EhQ9Hpsj0vZljJL2Go5A.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ മാസങ്ങളായി നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. നാളെ കേരളപ്പിറവി ദിനത്തിൽ സമരം 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക. നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിജ്ഞാ റാലി നടത്തും. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആശമാരെ അവഗണിച്ചവർക്കെതിരെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകൾ കയറി ക്യാംപെയിൻ നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Also Read: ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ; സബ് ജയിലേക്ക് മാറ്റും
ആശ പ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കി സർക്കാർ വർധിപ്പിച്ചിരുന്നു. ഇത് സമര നേട്ടമായിട്ടാണ് ആശ പ്രവർത്തകർ വിലയിരുത്തുന്നത്. അതേസമയം, ആശാ പ്രവർത്തകരുടെ ഓണറേറിയം വർധനയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കം തീരുന്നില്ല. ഓണറേറിയം വർധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു അടക്കം ശ്രമിക്കുകയാണ്. ഇന്ന് സെക്രട്ടറിയേറ്റ് മുന്നിൽ ആഹ്ലാദപ്രകടനം നടത്താൻ സിഐടിയു അനുകൂല ആശാ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10 മണിക്കാണ് പരിപാടി.
Also Read: ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ സമരം തുടങ്ങിയത്. ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കുക എന്നിവയായിരുന്നു ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ പ്രധാന ആവശ്യങ്ങൾ ഇതുവരെ സർക്കാർ അം​ഗീകരിച്ചിട്ടില്ല. ഇവ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ആശാ വർക്കർമാർ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us