/indian-express-malayalam/media/media_files/2025/10/30/unnikrishnan-potty-2025-10-30-16-45-11.jpg)
ഫയൽ ഫൊട്ടോ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതിയാണ് റിമാൻഡിൽ വിട്ടത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം മോഷ്ടിച്ച കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് റിമാൻഡ്.
പോറ്റിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ വീണ്ടും വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കും. നവംബർ മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റു രേഖപ്പെടുത്താനും സാധ്യതയുണ്ട്. അറസ്റ്റിനു ശേഷം പോറ്റിയെ കോടതിയില്‍ നേരിട്ടു ഹാജരാക്കുമെന്നാണ് വിവരം.
Also Read: ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
അതേസമയം, സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ മിനിറ്റ്സ് രേഖകൾ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. തെളിവ് ശക്തമായാൽ ചോദ്യം ചെയ്യലിലേക്ക് കടക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. തന്ത്രി കുടുംബത്തെ മറയാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനമുണ്ടാക്കിയതെന്ന് എസ്ഐടി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയിൽ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കുകയായിരുന്നു പോറ്റി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളിൽ ധനികരുമായി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോർഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്തായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലുളളവർ ധരിച്ചിരുന്നത്. എന്നാൽ ഇത് മറയാക്കി ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് എസ്ഐടിയ്ക്ക് ലഭിച്ച തെളിവ്.
ReadMore: ചീനിക്കുഴി കൂട്ടക്കൊല; സ്വത്തിനു വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിക്ക് വധശിക്ഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us