/indian-express-malayalam/media/media_files/W16NzGxMTRSwBOTgDSOe.jpg)
മാസപ്പടി കേസിൽ ഷോൺ ജോർജ്ജ് തന്നെ നൽകിയ ഹർജിയുടെ ഭാഗമായാണ് ഉപ ഹർജിയും സമർപ്പിച്ചിരിക്കുന്നത്
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബിയിലെ ബാങ്കിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഷോൺ ജോർജ് നൽകിയ ഉപഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിലവിൽ എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന്റെ പരിധിയിൽ ബാങ്ക് അക്കൗണ്ട് വഴിയുള്ള പണമിടപാടും ഉൾപ്പെടുത്തണമെന്നാണ് ഷോണിന്റെ ആവശ്യം. ഇന്നലെയാണ് എക്സാലോജിക്കിന്റെ അക്കൗണ്ട് സംബന്ധിച്ച ആരോപണങ്ങളുമായി ഷോൺ ജോർജ്ജ് രംഗത്തെത്തിയത്.
എക്സാലോജിക്കിന്റെ ഉടമയായ വീണാ വിജയനും മുൻ ബന്ധു എം സുനീഷുമാണ് അബുദാബിയിലെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്നതിന് തന്റെ പക്കൽ വിശ്വസിനീയമായ തെളിവുകളുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ഷോൺ ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. എസ്.എൻ.സി ലാവ്ലിൻ, പിഡബ്ല്യുസി എന്നീ വിവാദ കമ്പനികളിൽ നിന്നും കോടിക്കണക്കിനു രൂപ യു എ ഇ യിലെ ഈ അക്കൗണ്ടിൽ എത്തിയെന്നാണ് ഷോൺ ജോർജിന്റെ പ്രധാന ആരോപണം.
മാസപ്പടി കേസിൽ ഷോൺ ജോർജ്ജ് തന്നെ നൽകിയ ഹർജിയുടെ ഭാഗമായാണ് ഉപ ഹർജിയും സമർപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി സി നൽകിയ ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്. ഷോൺ ജോർജ്ജിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.
Read More
- വീണാ വിജയന്റെ കമ്പനിക്ക് വിദേശ അക്കൗണ്ട്; ലാവ്ലിനും പിഡബ്ല്യുസിയും കോടികൾ നിക്ഷേപിച്ചു: ഷോൺ ജോർജ്
- കേരളത്തിൽ മഴ കനക്കുന്നു; കാലവർഷം സാധാരണയേക്കാൾ ശക്തമാകുമെന്ന് കാലവസ്ഥ റിപ്പോർട്ട്
- മാസപ്പടി വിവാദത്തിൽ പൊലീസിന് കേസെടുക്കാം; ഗൂഢാലോചന, വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് ഇ.ഡി.
- ബാർ കോഴ ആരോപണം തള്ളി സിപിഎം; മന്ത്രി എം.ബി. രാജേഷ് രാജി വയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.