scorecardresearch

പുതുപ്രതീക്ഷകളുടെ പുലരിയിലേക്ക് സ്വാഗതം

വിനാശകരമായ യുദ്ധമുഖത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പുതുവർഷത്തിൽ യുദ്ധത്തിന് മേൽ സമാധാനം വിജയക്കൊടി പാറിക്കട്ടെയെന്ന് പ്രത്യാശിക്കാം

വിനാശകരമായ യുദ്ധമുഖത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പുതുവർഷത്തിൽ യുദ്ധത്തിന് മേൽ സമാധാനം വിജയക്കൊടി പാറിക്കട്ടെയെന്ന് പ്രത്യാശിക്കാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
newyear wishes

പുതുപ്രതീക്ഷകളുടെ പുലരിയിലേക്ക് സ്വാഗതം (ഫൊട്ടൊ കടപ്പാട്- സ്റ്റാർ ലെൻ ഫ്രീ പിക്)

വീണ്ടും ഒരു പുതുവർഷം കൂടി. പതിവുതെറ്റിക്കാതെ ഇക്കുറിയും ലോകം ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30-ന് എന്ന് ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത്. പിന്നാലെ ന്യൂഡിലാൻഡിലും ടോംഗ സമോവയിലും ഫിജിയിലും പുതുവർഷം പിറന്നു. ലോകത്ത് പതിനാറാമതയാണ് ഇന്ത്യയിൽ പുതുവർഷം പിറന്നത്. 

Advertisment

യുദ്ധഭീകരതയും അധിനിവേശങ്ങളും അട്ടിമറികളും നടന്ന വർഷമാണ് കടന്നുപോയത്. വിനാശകരമായ യുദ്ധങ്ങൾ ഒഴിവാക്കാൻ ലോകം പലകുറി കൈകോർത്തെങ്കിലും ഒന്നും നടന്നില്ല. ലോകം വീണ്ടും കൂടുതൽ യുദ്ധാന്തരീക്ഷത്തിലൂടെ കടന്നുപോകുന്നതിനാണ് 2024 സാക്ഷിയായത്. പുതുവർഷത്തിൽ പ്രതീക്ഷിക്കാം യുദ്ധത്തിന് മേൽ സമാധാനം വിജയക്കൊടി പാറിക്കുന്ന പുതുപുലരികൾ.

പ്രകൃതിയുടെ സംഹാര താണ്ഡവത്തിനും പോയവർഷം സാക്ഷിയായി. വയനാട് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ വേദനയായി അവശേഷിക്കുന്നു. ഉരുൾ സർവ്വവും കവർന്നെടുത്ത വയനാട്ടിലെ ജനതയ്ക്കും 2025 അതിജീവനത്തിന്റെയും പ്രത്യാശയുടെയും പുതുവർഷമാണ്. ഇരുൾ മൂടിയ നാളുകൾക്ക് മുകളിൽ പ്രതീക്ഷയുടെ വെളിച്ചം പുതുവർഷത്തിൽ പുലരട്ടെ... ഏവർക്കും പുതുവത്സരാശംസകൾ

Read More

Advertisment
New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: