scorecardresearch

സ്വർണ്ണ പണയത്തിന്റെ പേരിൽ 4.76 കോടി രൂപയുടെ തട്ടിപ്പ്; ബാങ്ക് സെക്രട്ടറിക്കെതിരെ കേസ്

സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ സെക്രട്ടറി തന്നെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്

സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ സെക്രട്ടറി തന്നെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്

author-image
WebDesk
New Update
Gold Fraud

വലിയ രീതിയിലുള്ള തട്ടിപ്പാണ് ബാങ്കിൽ നടന്നിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

കാസർഗോഡ്: സഹകരണ സംഘത്തിലെ അംഗങ്ങളുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണ്ണ പണയ വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബാങ്ക് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ സെക്രട്ടറി തന്നെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 

Advertisment

സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ  കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രതീശനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി സിപിഎം വ്യക്തമാക്കി. സംഭവത്തിൽ സെക്രട്ടറിയായ രതീശന് മാത്രമാണ് ഉത്തരവാദിത്വമെന്ന് വ്യക്തമാക്കിയ സിപിഎം പ്രാദേശിക നേതൃത്വം ബാങ്ക് ഭരണസമിതി വിളിച്ചുചേർത്ത് തുടർനടപടികൾ ആലോചിക്കുമെന്നും പറഞ്ഞു. സഹകാരികൾക്ക് ഒരു തരത്തിലുമുള്ള നഷ്ടവും സംഭവിക്കില്ലെന്നും പാർട്ടി ഏരിയ സെക്രട്ടറി എം മാധവൻ പറഞ്ഞു. 

വലിയ രീതിയിലുള്ള തട്ടിപ്പാണ് ബാങ്കിൽ നടന്നിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വർണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരിൽ സ്വർണ വായ്പ എടുത്തിട്ടുണ്ടെന്നും പണയം വെച്ച സ്വർണം ബാങ്കിൽ നിന്ന് കടത്തിക്കൊണ്ടു പോയിട്ടുണ്ടെന്നും ആരോപണമുണ്ട്. കൂടാതെ അപെക്സ് ബാങ്ക് നൽകിയ പണവും സെക്രട്ടറി കൈക്കലാക്കിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതി കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Read More:

Advertisment

Bank Fraud Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: