scorecardresearch

കനത്ത മഴ : സംസ്ഥാനത്ത് 19 കോടിയുടെ കൃഷിനാശം

പച്ചക്കറി കർഷകരെയാണ് മഴയും കാറ്റും ഏറെ ബാധിച്ചത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച ഏകദേശം 1603 ഹെക്ടർ ഭൂമിയിലെ തക്കാളി, വണ്ട,പാവൽ, പടവലം, വഴുതന ഉൾപ്പടെയുള്ള പച്ചക്കറികൾ നശിച്ചു

പച്ചക്കറി കർഷകരെയാണ് മഴയും കാറ്റും ഏറെ ബാധിച്ചത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച ഏകദേശം 1603 ഹെക്ടർ ഭൂമിയിലെ തക്കാളി, വണ്ട,പാവൽ, പടവലം, വഴുതന ഉൾപ്പടെയുള്ള പച്ചക്കറികൾ നശിച്ചു

author-image
WebDesk
New Update
Kerala Floods Waterlogged paddy fields in Kuttanad

പ്രതീകാത്മക ചിത്രം

കൊച്ചി: കഴിഞ്ഞ 20 ദിവസത്തിനിടെ ഉണ്ടായ മഴയിൽ സംസ്ഥാനത്ത് 14273 ഹെക്ടർ കൃഷിനാശം. ജൂലൈ ഒന്ന്  മുതൽ ഇരുപത് വരെയുള്ള കണക്കാണിത്. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ഏകദേശം 19 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. ഏകദേശം മുപ്പതിനായിരത്തോളം കർഷകരെയാണ് കൃഷിനാശം നേരിട്ട് ബാധിച്ചത്.

Advertisment

പച്ചക്കറി കർഷകരെയാണ് മഴയും കാറ്റും ഏറെ ബാധിച്ചത്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച ഏകദേശം 1603 ഹെക്ടർ ഭൂമിയിലെ തക്കാളി, വണ്ട,പാവൽ, പടവലം, വഴുതന ഉൾപ്പടെയുള്ള പച്ചക്കറികൾ നശിച്ചു. രണ്ടായിരത്തോളം കർഷകരെയാണ് ഇത് ബാധിച്ചത്. ഏകദേശം ഏഴേകാൽ കോടി രൂപയുടെ കൃഷിനാശം കണക്കാക്കുന്നു.

നെൽകർഷകർക്കും കനത്ത നഷ്ടാണ് മഴയിലുണ്ടായത്. അഞ്ഞുറിലധികം ഹെക്ടർ ഭൂമിയിലെ നെൽകൃഷിയാണ് കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ നശിച്ചത്. ഏകദേശം എട്ടുകോടി രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്. വാഴ കർഷകർക്കും കനത്തമഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്തവരാണ് ഏറെപ്പേരും. അതിനാൽ തന്നെ, വിളവെടുക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം കർഷകരെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. 


നേരത്തെ കൊടും വരൾച്ചയിലും പിന്നാലെയുള്ള അതിതീവ്രമഴയിലും മാർച്ചിനും ജൂണിനുമിടയിൽ സംസ്ഥാനത്ത് 500 കോടിയുടെ കൃഷിനാശമാണ് കൃഷി വകുപ്പ് കണക്കാക്കിയത്. വരൾച്ചയിൽ മാത്രം 304 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. മേയ് പകുതി മുതൽ തുടങ്ങിയ വേനൽ മഴയിലും ജൂണിലെ കാലവർഷത്തിലും 200 കോടിയുടെ കൃഷിനാശവും ഉണ്ടായി. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം കനത്ത മഴയിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ,കോഴിക്കോട്,തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വരൾച്ചയിൽ ഇടുക്കിയിലാണ് നാശനഷ്ടം കൂടുതലുണ്ടായത്. 

Advertisment

Read More

Agriculture kerala rains Farmer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: