scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, September 1-7

Weekly Horoscope: സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 7 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 7 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ചിങ്ങം രാശിയിൽ പൂരം ഞാറ്റുവേലയിലാണ്. വ്യാഴം ഇടവം രാശിയിൽ മകരം നക്ഷത്രത്തിലും. ശനി വക്ര സഞ്ചാരത്തിലാണ്. കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നു

Advertisment

ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ഈയാഴ്ചയിലെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അമാവാസി / കറുത്തവാവ് ഭവിക്കുന്നു. അതിനുമേൽ വെളുത്തപക്ഷം തുടങ്ങുകയാണ്. ആയില്യം മുതൽ ചോതി വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലായിട്ടാണ് ഈ വാരം ചന്ദ്രൻ്റെ സഞ്ചാരം. 

ചൊവ്വ മിഥുനം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. മകയിരം നക്ഷത്രത്തിലാണ്. ബുധൻ സഞ്ചരിക്കുന്നത് കർക്കടകത്തിലാണ്. സെപ്തംബർ 4 ന് ചിങ്ങത്തിൽ പ്രവേശിക്കും.  

ആയില്യം - മകം നാളുകളിലായി നീങ്ങുന്നു.  ശുക്രൻ തൻ്റെ നീചരാശിയായ കന്നിയിലാണ്. ഉത്രം - അത്തം നക്ഷത്രമണ്ഡലങ്ങളിൽ സഞ്ചരിക്കുന്നു. 
രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. 

Advertisment

ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായർ സന്ധ്യവരെ ധനുക്കൂറുകാർക്കും തുടർന്ന് ബുധൻ പ്രഭാതം വരെ മകരക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. തദുപരി വെള്ളി സായാഹ്നം വരെ കുംഭക്കൂറുകാർക്കും തുടർന്ന് മീനക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിവരിക്കുന്നു.

മൂലം

ഞായറാഴ്ചയ്ക്ക് അഷ്ടമരാശിയാകയാൽ ശുഭത്വം കുറവായിരിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാതിരിക്കുക ശ്ലാഘനീയം. മറ്റു ദിവസങ്ങളിൽ നേട്ടങ്ങളും ഗുണഫലങ്ങളും ഒന്നിനുപിറകെ ഒന്നായെത്തും. സുഹൃത്തുക്കളുടെ കാര്യത്തിൽ സമയോചിതമായ ചില നടപടികളുണ്ടാവും. കുടുംബത്തിലെ ദിനപക്ഷങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കും. അവയ്ക്ക് ഉചിത പരിഹാരം നിർദ്ദേശിക്കും.  സ്വാശ്രയ വ്യാപാരം വളർച്ചയുടെ പാതയിലാവും. ഉദ്യോഗസ്ഥർ സമയബന്ധിതമായ കാര്യങ്ങൾ പൂർത്തിയാക്കും. ധനപരമായി സ്വയം പര്യാപ്തത കൈവരിക്കും.

പൂരാടം

വാരാദ്യം ദേഹസൗഖ്യക്കുറവ് അനുഭവപ്പെടും. തീരുമാനങ്ങളെടുക്കാൻ ക്ലേശിക്കുന്നതാണ്. ചൊവ്വാഴ്ച മുതൽ സ്ഥിതി മാറി വരും. മാനസികോല്ലാസം ഉണ്ടാവും. എല്ലാക്കാര്യങ്ങളിലും വ്യക്തത ഭവിക്കുന്നതാണ്. തീരുമാനങ്ങൾ വൈകില്ല; അവ നടപ്പിലാക്കാനും ഉത്സുകത കാണിക്കും. പഠിതാക്കൾക്ക് ഇടക്കാല പരീക്ഷകളിൽ നന്നായി ശോഭിക്കാനാവും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായ അവസരങ്ങൾ ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുകയാവും ഉചിതം. കർമ്മരംഗത്തു   നിന്നും ആർത്ഥികമായ നേട്ടങ്ങൾ സംതൃപ്തിയേകും.

ഉത്രാടം

സത്യസന്ധമായ നിലപാടുകൾ വിലപ്പോയില്ലെന്ന് വരാം. പൊയ്മുഖം അണിയാൻ  അറിയുകയുമില്ല. ഇങ്ങനെ ഒരു കഷ്ടസ്ഥിതി അനുഭവിക്കാം. തൊഴിൽ നേട്ടങ്ങൾ. സാമാന്യമായുണ്ടാവും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ തൽകാലം ഗ്രഹാനുകൂല്യം ഇല്ല. പണയവസ്തുക്കളുടെ തിരിച്ചടവ് സുഹൃൽ സഹായത്താൽ ഒരുവിധം നടന്നുകിട്ടും. ഉദ്യോഗസ്ഥർക്ക് തസ്തികമാറ്റം  സംബന്ധിച്ച അറിയിപ്പു കിട്ടിയേക്കും. ധനുക്കൂറുകാർക്ക് ദാമ്പത്യം തെല്ല് ക്ളേശകരമാവും. ചിട്ടി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ചെറുതുകകൾ ലഭിച്ചേക്കാം. വാരാന്ത്യം മനസ്സമാധാനം വന്നുചേരുന്നതാണ്.

തിരുവോണം

സന്ദേഹങ്ങളും സന്ദിഗ്ദ്ധതകളും ഉണ്ടാവും. തന്മൂലം ക്രിയാ ജാഡ്യം ഭവിക്കാം. ആലോചനകളെ പ്രാവർത്തികമാക്കുവാൻ വിഷമിക്കും. വാരമധ്യത്തോടെ പഴയ പ്രവർത്തന ശൈലിയിലേക്ക് മടങ്ങുവാൻ കഴിയും. ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ചുകൊണ്ട് ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ സത്വര നടപടികൾ സ്വീകരിക്കുന്നതാണ്. ലോൺ അപേക്ഷ അംഗീകരിക്കപ്പെടും. ഭൂമി വിൽക്കാനോ വാങ്ങാനോ ഉള്ള ശ്രമം സജീവമാകും. എതിരാളികളെ മറുതന്ത്രം കൊണ്ട് നേരിടുന്നതാണ്. ഭോഗസുഖം ലഭിക്കും. ആഘോഷങ്ങൾക്കുള്ള സാമ്പത്തികം കൈവശമെത്തിച്ചേരും.

അവിട്ടം

മകരക്കൂറുകാർക്ക് വാരത്തിൻ്റെ തുടക്കത്തിലും കുംഭക്കൂറുകാർക്ക് അതിനു ശേഷവും അഷ്ടമരാശി വരികയാൽ ശുഭകാര്യങ്ങൾക്ക് ഉചിതമല്ല. ജാമ്യം നിൽക്കുക, കരാറുകളിൽ ഒപ്പിടുക എന്നിവയും ആലോചിച്ചിട്ടാവണംചെയ്യാൻ. നിലിവിലെ കർമ്മരംഗത്തു നിന്നും ന്യായമായ വരുമാനം വന്നുചേരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദുർഘട കാര്യങ്ങൾ പൂർത്തിയാക്കേണ്ട സ്ഥിതിവരാം. യാത്രാക്ലേശമോ വാഹനത്തിന് അറ്റകുറ്റമോ സാധ്യതകളാണ്. എന്നാൽ എതിർപ്പുകളെ ബുദ്ധികൗശലത്താൽ മറികടക്കുവാനാവും.

ചതയം

ആറാം ഭാവം മുതൽ ഒമ്പതാം ഭാവം വരെ ചന്ദ്രൻ സഞ്ചരിക്കുന്ന വാരമാണ്. ആത്മവിശ്വാസം കൂടിയും കുറഞ്ഞുമിരിക്കും. ചില കാര്യങ്ങളിൽ നല്ല വിജയമുണ്ടാവും. പഴുതടച്ച പ്രവർത്തനം നടത്തി എതിരാളികളെ വിസ്മയാധീനരാക്കും. ആദർശത്തെയും പ്രായോഗികതയേയും സാമഞ്ജസ്യത്തോടെ ഇണക്കുവാനാവും. നിസ്സാരമായ 
ചില കാര്യങ്ങളിൽ അശ്രദ്ധയാൽ വീഴ്ചവരുകയും ചെയ്യുന്നതാണ്. ആവശ്യങ്ങൾക്കുള്ള ധനം ഉണ്ടാകുന്നതാണ്. മക്കളുടെ കാര്യങ്ങൾക്ക് അവധിയെടുക്കാനും അവരുമായി പുറം കാഴ്ചകളിൽ അഭിരമിക്കാനുമാവും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ശുഭത്വം കുറവായിരിക്കും.

പൂരൂരുട്ടാതി

കുറച്ചുകാലമായുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് ആശ്വാസമുണ്ടാവും. തൊഴിൽ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ കൂടിയാലോചനയിലൂടെ കൈക്കൊള്ളുന്നതാ ണ്. സഞ്ചാരത്തിൽ നിന്നും നേട്ടങ്ങൾ വരാം. വ്യക്തിപരമായ കാര്യങ്ങളിൽ  അനാസ്ഥയും ശ്രദ്ധക്കുറവും ഉണ്ടാവുന്നതിനാൽ ഗൃഹത്തിൽ അഭിപ്രായ ഭിന്നത ഉടലെടുക്കും. പൊതുപ്രവർത്തനം അമിതമായ അധ്വാനത്തിനും മനക്ലേശത്തിനും ഇടവരുത്തുന്നതാണ്. ഉറ്റബന്ധുക്കളുടെ സന്ദർശനം സന്തോഷമേകും. വൃദ്ധജനങ്ങളുടെ ആരോഗ്യത്തിൽ ഉത്കണ്‌ഠയുണ്ടാവാം.

ഉത്രട്ടാതി

ഭാവനയും ജീവിതയാഥാർത്ഥ്യവും  ഒത്തിണങ്ങിപ്പോകാൻ വിഷമമുണ്ടാവും. ആലോചന കാടുകയറിയേക്കും. നിഷ്ക്രിയത്വം മുടിചൂടും. അതിനാൽ തൊഴിലിൽ ഉന്നമനം കുറയുന്നതാണ്. നിലവിലെ കർമ്മരംഗത്തോട് വിരക്തി തോന്നാം. ഉദ്യോഗസ്ഥർക്ക് താല്പര്യക്കേടുണ്ടാവില്ല. നിത്യച്ചെലവിനുതകുന്ന പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. നാലിൽ ചൊവ്വ സഞ്ചരിക്കുകയാൽ ഗാർഹികമായ സ്വൈരം നഷ്ടപ്പെടും. അംഗങ്ങൾ തമ്മിൽ അനൈക്യം ഉണ്ടാവും.  സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടുന്നതാണ്. അവരുടെ ഉപദേശം പ്രാവർത്തികമാക്കാൻ പ്രയത്നിക്കും.

രേവതി

നക്ഷത്രനാഥനായ ബുധന് ഉച്ചരാശിയിൽ സഞ്ചാരം വരുന്നത് സ്വശക്തികളെ തിരിച്ചറിയാൻ സഹായിക്കും.  ബുദ്ധിപരമായ നീക്കങ്ങളിലൂടെ എതിർപ്പിൻ്റെ മുനയൊടിക്കും. ഗണിതം, ശാസ്ത്രം, വ്യാകരണം, പ്രസംഗം, സാഹിത്യം, അദ്ധ്യാപനം, ജ്യോതിഷം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർ ശോഭിക്കുന്നതാണ്.  ധനപരമായ സമ്മർദ്ദങ്ങൾ കുറയാം. വരുമാനത്തിനനുസരിച്ച് ചെലവ് നിയന്ത്രിക്കാനാവും. ബിസിനസ്സ് യാത്രകൾ വേണ്ടി വരും. നേട്ടങ്ങളുണ്ടാവുന്നതാണ്. ബന്ധുക്കളുടെ കലഹത്തിൽ മാധ്യസ്ഥ ശ്രമം ദുഷ്പ്പേരുണ്ടാക്കും

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: