scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; May 26-June 01, 2024, Weekly Horoscope

Weekly Horoscope: മേയ് 26 ഞായറാഴ്ച മുതൽ ജൂൺ 01 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മേയ് 26 ഞായറാഴ്ച മുതൽ ജൂൺ 01 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, മൂലം മുതൽ ഉത്രട്ടാതി വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ മേയ് 31 വരെ മീനം രാശിയിലും ജൂൺ 1 മുതൽ മേടം രാശിയിലും ആണ്. ബുധൻ മേയ് 30 വരെ മേടത്തിലും മേയ് 31 മുതൽ ഇടവത്തിലും സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിലാണ്. വ്യാഴ മൗഢ്യം തുടരുന്നു. 

Advertisment

ശുക്രനും മൗഢ്യത്തിലാണ്. ഇടവം രാശിയിലാണ് ശുക്രൻ. ശനി കുംഭം രാശിയിൽ തന്നെയാണ്. രാഹു മീനം രാശിയിലും കേതു കന്നി രാശിയിലും അപ്രദക്ഷിണ ഗതി തുടരുന്നു. ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായർ മുഴുവനും തിങ്കൾ വൈകിട്ടുവരെയും ഇടവക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. തുടർന്ന് ബുധനാഴ്ച സന്ധ്യവരെ മിഥുനക്കൂറുകാർക്കാണ്. അതുമുതൽ തുടങ്ങി വെള്ളിയാഴ്ച അർദ്ധരാത്രി വരെ കർക്കടകക്കൂറുകാർക്കാണ് അഷ്ടമരാശി. തുടർന്ന് ശനിയാഴ്ച മുഴുവനും ചിങ്ങക്കൂറുകാർക്കും. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു.

മൂലം

ജന്മരാശിയിലൂടെ ചന്ദ്രൻ സഞ്ചരിക്കുകയാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ക്ഷേത്രാടനം, സുഖഭക്ഷണ യോഗം, പാരിതോഷിക ലബ്ധി, വിശിഷ്ട വ്യക്തികളെ പരിചയപ്പെടൽ എന്നിവ സാധ്യതകളാണ്. മറ്റു ദിവസങ്ങളിൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഭവിക്കും. തൊഴിൽ സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. 
ഏല്പിച്ച ദൗത്യങ്ങളിൽ ഭാഗികമായ വിജയം സിദ്ധിക്കുന്നതാണ്. സാമ്പത്തികമായ ഞെരുക്കം കുറയാം. വായ്പകൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരാനിടയുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനും അവ പ്രായോഗികമാക്കാനും ഔത്സുക്യം ഭവിക്കുന്നതാണ്.

Advertisment

പൂരാടം

നക്ഷത്രനാഥന് സ്വക്ഷേത്രസ്ഥിതി ഉള്ളതിനാൽ വാക്കുകൾ വിലമതിക്കപ്പെടും. സമൂഹത്തിൽ സ്വാധീനശക്തി ഉയരും. സ്ത്രീ സുഹൃത്തുക്കളിൽ നിന്നും പിന്തുണയുണ്ടാകും. സ്വാശ്രയ വ്യാപാരത്തിൽ വളർച്ചയുണ്ടാവും. പുതിയ ഏജൻസികൾ / ഡീലർഷിപ്പുകൾ ലഭിക്കുന്നതാണ്. വസ്തുതർക്കങ്ങൾക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരുന്മേഷത വരാം. ഗവേഷകർക്ക് പ്രബന്ധ രചനയിൽ താല്പര്യം കുറയുന്നതാണ്. മറ്റു ദിവസങ്ങളിൽ അധ്വാനം വിലമതിക്കപ്പെടും.

ഉത്രാടം

ആത്മാർത്ഥത അഭിനന്ദിക്കപ്പെടും. പ്രവൃത്തികളെ സ്വയം വിശകലനം ചെയ്യുന്നതാണ്. ശരിതെറ്റുകൾ മനസ്സിലാക്കും. ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥ ബാധകമായി വന്നേക്കാം. സ്വാശ്രയ ബിസിനസ്സിൽ മാറ്റം കൊണ്ടുവരാൻ പരിശ്രമിച്ചേക്കും. ജീവിത പങ്കാളിയുടെ ഓൺലൈൻ വ്യാപാരത്തിന് സർവ്വാത്മനാ പിന്തുണയേകും. വാരാദ്യം അലച്ചിലിന് സാധ്യത കാണുന്നു. സാമ്പത്തികമായ ഭദ്രതയില്ലായ്മ വിഷമിപ്പിക്കുന്നതാണ്. മക്കളുടെ പഠനച്ചെലവുകൾക്ക് പോംവഴി കാര്യമായി അന്വേഷിക്കും. അശന ശയന സുഖം കുറയുന്നതാണ്.

തിരുവോണം

കൃത്യമായ ലക്ഷ്യത്തോടെ കർമ്മങ്ങളിൽ ഏർപ്പെടും. അവയ്ക്ക് വ്യക്തമായ വിശദീകരണം നൽകാൻ സാധിക്കുന്നതാണ്. വ്യക്തമായ പിന്തുണ സഹപ്രവർത്തകരിൽ നിന്നും നേടുവാനാവും. പഠനച്ചെലവുകളും ആശുപത്രിച്ചെലവും വർദ്ധിക്കുന്നതാണ്. കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റുന്നതിൽ വിഷണ്ണത ഭവിക്കും. അനുബന്ധ തൊഴിലുകൾ പുഷ്ടിപ്പെടുത്താൻ താത്പര്യമേറും. സുഹൃൽവൃത്തങ്ങളിൽ നിന്നും സമയോചിതമായി ലഭിച്ച സഹായം ആശ്വാസമുണ്ടാക്കും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.

അവിട്ടം

തൊഴിലിൽ വിജയിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങൾ മെനയും. സുഹൃത്തുക്കളുടെ  ശുപാർശയിൽ ചില അവസരങ്ങൾ കിട്ടിയേക്കും. രാഷ്ട്രീയ തർക്കങ്ങളിൽ ആശയ ഭിന്നതകൾ തുറന്നു പറയാൻ മടിക്കില്ല. നവീന സാങ്കേതിക വിദ്യകൾ പഠിക്കാൻ സമയം കണ്ടെത്തും. അത്യാവശ്യച്ചെലവുകൾക്ക് ധനം കൈവശമുണ്ടാവും. പഴയ വാഹനം വിൽക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. പ്രണയികൾക്ക് ശുഭവാർത്തകൾ വരും. കുടുംബ ജീവിതത്തിൽ പൊതുവേ സമാധാനം പുലരും.

ചതയം

നല്ല തുടക്കം കിട്ടുന്ന വാരമാണ്. ആത്മവിശ്വാസമുണ്ടാവും. പ്രതീക്ഷിച്ച കാര്യങ്ങൾ സാക്ഷാൽകരിക്കാൻ സാധിേച്ചക്കും. സ്വതന്ത്ര ചുമതലകളിൽ ശോഭിക്കുന്നതാണ്. സഹപ്രവർത്തകരുടെ വാക്കുകൾ മുഖദാവിലെടുക്കും. സാമ്പത്തികമായി തരക്കേടില്ലാത്ത സമയമാണ്. അയൽ പ്രശ്ങ്ങൾക്ക് രമ്യമായ പരിഹാരം വന്നു ചേരും. മാതൃജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്പം മെല്ലെയാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലിനിടയുണ്ട്. ചെലവധികരിക്കുന്നതാണ്.

പൂരൂരുട്ടാതി

ജന്മനക്ഷത്രത്തിൽ ശനി സഞ്ചരിക്കുകയാൽ ലക്ഷ്യത്തിലെത്താൻ കുറച്ചധികം ക്ലേശിക്കേണ്ടി വരാം. തടസ്സങ്ങളുള്ളതായി അനുഭവപ്പെടും. നിലവിലെ തൊഴിൽ ഉപേക്ഷിച്ച ശേഷം പുതിയത് തേടുന്നത് ആശാസ്യമാവില്ല. ഉപജാപങ്ങളെ ചെറുക്കാൻ ഏറെ ഊർജ്ജം ചെലവായേക്കും. സാധാരണ കാര്യങ്ങൾ തൃപ്തികരമായി നടക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ അല്പ ലാഭം മാത്രം പ്രതീക്ഷിക്കാം. ഗൃഹത്തിൽ പൂജ, പുണ്യകർമ്മങ്ങൾ നടക്കുന്നതാണ്. തുണിത്തരങ്ങളോ ആഡംബര വസ്തുക്കളോ വാങ്ങിയേക്കും.

ഉത്രട്ടാതി

മുൻ പിൻ നക്ഷത്രങ്ങളിൽ ശനി, രാഹു, ചൊവ്വ എന്നീ     ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പൊതുവേ മാനസികമായ സമ്മർദ്ദങ്ങൾ ഉള്ള കാലമാണ്. സുലഭം എന്ന് കരുതിയവ അല്പം ദുർലഭമാകുന്നതാണ്. കൃത്യനിഷ്ഠ പാലിക്കാൻ കഴിയാത്തത് ജോലിസ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സാമ്പത്തികമായി ആശ്വാസമുണ്ടാകും. കുടുംബകാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹിക്കപ്പെടും. സഹോദരരും ബന്ധുക്കളും പിന്തുണയ്ക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമല്ല. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്.

രേവതി

ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഗുണാനുഭവങ്ങൾ വർദ്ധിക്കും. തൊഴിൽ മേഖലയിൽ സ്വാധീനം ഉണ്ടാകുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ കൈവരിക്കാനാവും. ഭാവിയിലെ ചില യാത്രകൾക്ക് തയ്യാറെടുക്കും. വീടുവിട്ടു നിൽക്കുന്നവർ നാട്ടിലേക്ക് മടങ്ങും. പാരമ്പര്യമായി ചെയ്തു വരുന്ന ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുവാനുള്ള പോംവഴികൾ ആലോചിക്കും. കാര്യാലോചനാ യോഗങ്ങളിൽ ശക്തമായ അഭിപ്രായം രേഖപ്പെടുത്തുന്നതാണ്. വ്യാഴം മുതൽ സമ്മിശ്ര ഫലങ്ങൾ ഭവിക്കാം.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: