/indian-express-malayalam/media/media_files/6jsT0hHIIBGNRpKRez2E.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, മൂലം മുതൽ ഉത്രട്ടാതി വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ മേയ് 31 വരെ മീനം രാശിയിലും ജൂൺ 1 മുതൽ മേടം രാശിയിലും ആണ്. ബുധൻ മേയ് 30 വരെ മേടത്തിലും മേയ് 31 മുതൽ ഇടവത്തിലും സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിലാണ്. വ്യാഴ മൗഢ്യം തുടരുന്നു.
ശുക്രനും മൗഢ്യത്തിലാണ്. ഇടവം രാശിയിലാണ് ശുക്രൻ. ശനി കുംഭം രാശിയിൽ തന്നെയാണ്. രാഹു മീനം രാശിയിലും കേതു കന്നി രാശിയിലും അപ്രദക്ഷിണ ഗതി തുടരുന്നു. ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം.
ഞായർ മുഴുവനും തിങ്കൾ വൈകിട്ടുവരെയും ഇടവക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. തുടർന്ന് ബുധനാഴ്ച സന്ധ്യവരെ മിഥുനക്കൂറുകാർക്കാണ്. അതുമുതൽ തുടങ്ങി വെള്ളിയാഴ്ച അർദ്ധരാത്രി വരെ കർക്കടകക്കൂറുകാർക്കാണ് അഷ്ടമരാശി. തുടർന്ന് ശനിയാഴ്ച മുഴുവനും ചിങ്ങക്കൂറുകാർക്കും.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു.
മകം
കഴിവ് തെളിയിക്കാനുള്ള ധാരാളം അവസരങ്ങൾ മുന്നിലുണ്ടാവും. സാഹചര്യത്തിനൊപ്പം ഇണങ്ങാൻ സാധിക്കും. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നത് വിഷമം വരുത്തുന്നതാണ്. ദേഹസൗഖ്യം അനുഭവപ്പെടും. സുഖഭക്ഷണ യോഗം ഭവിച്ചേക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ദാമ്പത്യത്തിൽ ഹൃദയൈക്യം ദൃഢമാകുന്നതാണ്. എതിർപ്പുകളെ മറികടന്ന് തൊഴിലിൽ മുന്നേറാനാവും. പുതിയ വാഹനം വാങ്ങുന്നതിന് ശ്രമം തുടരുന്നതാണ്. വാരാന്ത്യത്തിൽ മനക്ലേശത്തിന് സാധ്യത കാണുന്നു.
പൂരം
നക്ഷത്രനാഥനായ ശുക്രൻ മൗഢ്യത്തിൽ തുടരുകയാൽ കഴിവുകൾ അംഗീകരിക്കപ്പെടണം എന്നില്ല. പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയരാം. തീരുമാനങ്ങൾ ശ്രദ്ധയോടെയാവണം. വലിയ മുതൽമുടക്കിന് ഗ്രഹാനുകൂല്യമില്ല. സാധാരണ കാര്യങ്ങൾ ഭംഗിയായി തന്നെ നടന്നു കിട്ടും. സുഹൃത്തുക്കൾക്കായി വാദിക്കുകയും കൂടുതൽ നേരം സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കുകയും ചെയ്യും. ആഢംബര വസ്തുക്കൾ വാങ്ങുന്നതിൽ അമളി പറ്റാനിടയുണ്ട്. കുടുംബത്തിൻ്റെ പിന്തുണ ലഭിക്കും. മകളുടെ പഠനാവശ്യത്തിന് ലോൺ സൗകര്യം പ്രയോജനപ്പെടുത്തും.
ഉത്രം
ഉദ്യോഗത്തിൽ സാമാന്യം സംതൃപ്തിയുണ്ടാവും. പ്രൊഫഷണലുകൾക്ക് വെല്ലുവിളികൾ ഉയരാം. തൊഴിൽ രംഗം കൂടുതൽ മത്സരോന്മുഖമാവും. സാങ്കേതിക ജ്ഞാനം മെച്ചപ്പെടുത്തുവാൻ പരിശ്രമിക്കുന്നതാണ്. സാമ്പത്തികമായ ഞെരുക്കം നേരിട്ടേക്കും. ആശുപത്രിച്ചെലവുകൾ സാധ്യതയാണ്. സുഹൃത്തുക്കളുടെ സഹകരണം താങ്ങും തണലുമാകും. അഭിമുഖങ്ങളിൽ ശോഭിക്കുവാൻ കഴിഞ്ഞേക്കും. കലാകാരന്മാരെ നല്ല അവസരങ്ങൾ തേടി വരുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വിമർശനം ഏൽക്കേണ്ടി വരും.
അത്തം
ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ബന്ധുസമാഗമം സന്തോഷമേകും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി തീർന്ന് ഉപയോഗത്തിലെത്തും. മക്കളുടെ പഠനാവശ്യത്തിനായുള്ളവായ്പയുടെ അപേക്ഷയിൽ അനുമതി ലഭിച്ചേക്കും. ജീവിതപങ്കാളിയുടെ ഹൃദയാഭിലാഷങ്ങൾ മനസ്സിലാക്കി പെരുമാറുന്നതാണ്. കുടുംബ ബിസിനസ് വിപുലീകരിക്കുവാൻ തീരുമാനിക്കും. വസ്തുവില്പന നീളുന്നതാണ്. കുടംബ ക്ഷേത്രത്തിൽ ദൈവിക സമർപ്പണത്തിന് അവസരമുണ്ടാകും. ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങൾ കൂടുതൽ ഹൃദ്യമായി അനുഭവപ്പെടും.
ചിത്തിര
മാറ്റങ്ങൾ വന്നുചേരുന്ന കാലമാണ്. ഗുണദോഷ വിവേചനത്തോടെ അവയെ ഉൾക്കൊള്ളേണ്ടതുണ്ട്. ആത്മവിശ്വാസം കർമ്മരംഗത്ത് നിഴലിക്കാതിരിക്കില്ല. വിദ്യാഭ്യാസ കാര്യത്തിൽ തടസ്സങ്ങൾ അകലും. അന്യദേശത്ത് പഠിപ്പിന് അവസരമുണ്ടാവും. സ്വാശ്രയ ജോലികളിൽ ലാഭമുണ്ടായിത്തുടങ്ങുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം ആവശ്യമായി വരും. ഭാഗ്യക്കേടുകൾ മാറുന്നതായി തോന്നും. പൊതുപ്രവർത്തനം വിമർശിക്കപ്പെടാം. കഴമ്പില്ലാത്ത ആരോപണങ്ങളെ അവഗണിച്ചേക്കും. സുഹൃൽ സംഗമം മാനസികോല്ലാസത്തിന് വഴിതുറക്കുന്നതാണ്.
ചോതി
തീർത്ഥാടനവും ആത്മീയാന്വേഷണങ്ങളും തുടരപ്പെടും. പുതിയ കാഴ്ചകളും അനുഭവങ്ങളും മനസ്സന്തോഷത്തിന് കാരണമാകുന്നതാണ്. ഭൗതിക സാഹചര്യങ്ങൾ മോശമാവില്ല. ന്യായമായ ആവശ്യങ്ങൾ നന്നായി നിർവഹിക്കപ്പെടും. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുള്ള ശ്രമം ഫലം കണ്ടേക്കാം. കൂട്ടുകച്ചവടത്തിൽ പുതിയ പങ്കാളികളെ ചേർക്കാൻ ശ്രമിക്കും. എതിർക്കുന്നവരുടെ ജല്പനങ്ങളെ അവഗണിക്കും. നിക്ഷേപം, ഇൻഷ്വറൻസ്, ചിട്ടി ആദിയായവയിൽ നിന്നും ധനാഗമം ഉണ്ടാവുന്നതാണ്. പാരമ്പര്യ കലാരൂപങ്ങളിൽ പഠന താല്പര്യം ഭവിക്കും.
വിശാഖം
ഞായർ, തിങ്കൾ ദിവസങ്ങളിൽ കാര്യസാധ്യം എളുപ്പമാവും. പലരുടേയും സഹകരണം അനപേക്ഷിതമായി ലഭിക്കുന്നതായിരിക്കും. ശുഭവാർത്തകൾ സന്തോഷത്തിന് കാരണമാകുന്നതാണ്. ഉല്ലാസങ്ങൾക്ക് സാഹചര്യം ഒത്തിണങ്ങും. ചൊവ്വ മുതൽ വെള്ളി വരെ വിശ്രമം കുറയുന്നതായിരിക്കും. സമയബന്ധിതമായി ജോലി ചെയ്യേണ്ടി വരുന്നതാണ്. സാമ്പത്തികമായി അല്പം ഞെരുക്കത്തിന് ഇടയുണ്ട്. ചെറുയാത്രകൾ ജോലിയുടെ ഭാഗമായേക്കും. വാരാന്ത്യത്തിൽ സ്വസ്ഥത വന്നെത്തും. ഇഷ്ടജനങ്ങളെ കാണുവാൻ സാധിക്കും.
അനിഴം
സമ്മിശ്രമായ വാരമാണ്. പുതിയതായി ജോലിക്ക് ചേർന്നവർക്ക് പരിശീലനം കഠിനമാവും. ബിസിനസ്സ് യാത്രകൾ ചെറുനേട്ടങ്ങൾക്ക് വഴിതുറക്കാം. പണയത്തിലൂടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റും. സുഹൃത്തുക്കൾ അവഗണിക്കുകയാണ് എന്ന തോന്നലുണ്ടാവും. അനുരാഗികൾക്ക് സന്തോഷം തോന്നും. സഹപ്രവർത്തകരോട് ക്ഷോഭിച്ചേക്കാം. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ മോശം പ്രതികരണം നേരിടേണ്ടി വരുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആത്മവിശ്വാസം ഉയർന്നേക്കും.
തൃക്കേട്ട
കർമ്മമേഖലയിൽ തടസ്സങ്ങൾ അനുഭവപ്പെടാം. പ്രവൃത്തി പുനരാരംഭിക്കുവാൻ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തേണ്ടതായി വരുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായം പ്രതീക്ഷിക്കാം. വീടിൻ്റെ നവീകരണത്തിന് പ്രതീക്ഷിച്ചതിലും ചെലവ് ഉണ്ടാവുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസിനായി കാത്തിരിപ്പ് തുടരും. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് യാത്രകളുണ്ടാവും. ആരോഗ്യ പ്രശ്നങ്ങൾക്ക് വൈദ്യസഹായം വേണ്ടി വരുന്നതാണ്. സുഹൃൽ സംഗമങ്ങളിൽ പങ്കെടുക്കും.
Read More
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; May 26-June 01, 2024, Weekly Horoscope
- 2024 ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions
- വാരഫലം, അശ്വതി മുതൽ രേവതി വരെ; May 19-May 25, 2024, Weekly Horoscope
- Weekly Horoscope (May 19– May 25, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us