scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; June 09-June 15, 2024, Weekly Horoscope

Weekly Horoscope: ജൂൺ 09 ഞായറാഴ്ച മുതൽ ജൂൺ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂൺ 09 ഞായറാഴ്ച മുതൽ ജൂൺ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ഇടവ മാസത്തിലും മിഥുനമാസത്തിലും മകയിരം ഞാറ്റുവേലയിലും ആയി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പുണർതം മുതൽ ഉത്രം / അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു.

Advertisment

ചൊവ്വ മേടം രാശിയിൽ, അശ്വതി നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ബുധൻ ഇടവം- മിഥുനം രാശികളിൽ, രോഹിണി - മകയിരം നക്ഷത്ര

ങ്ങളിലായാണ് നീങ്ങുന്നത്. ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ ഇടവം രാശിയിലാണ് തുടക്കത്തിൽ. 

ജൂൺ 12 ന് മിഥുനത്തിൽ പ്രവേശിക്കുന്നു. ശുക്രനും മകയിരം നക്ഷത്രത്തിലാണ്. മൗഢ്യാവസ്ഥയുമുണ്ട്. വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ് വാരാദ്യം. ജൂൺ 13 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. 

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുകയാണ്. രാഹുവും കേതുവും യഥാക്രമം മീനം രാശിയിലും (രേവതിയിലും), കന്നിരാശിയിലും (അത്തത്തിലും) സഞ്ചരിക്കുന്നു.

ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ഏതൊക്കെ കൂറുകാർക്കെന്ന് നോക്കാം. ഞായർ ഉച്ചവരെ കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായുള്ള വൃശ്ചികക്കൂറുകാരുടെ അഷ്ടമരാശിയാണ്. അതിനു ശേഷം ചൊവ്വാഴ്ച രാത്രി വരെ ധനുക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. വെള്ളി പ്രഭാതം വരെ മകരക്കൂറുകാർക്കും തുടർന്ന് കുംഭക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

മൂലം

പരിശ്രമങ്ങൾക്ക് തക്ക ഫലം ലഭിക്കുന്നതാണ്. സമൂഹത്തിൽ സ്വാധീനം വർദ്ധിക്കാം. തൊഴിലിടം ശാന്തമായിരിക്കും. കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ പരിഗണിക്കും. സംഘടനയിലെ ചെറുപ്പക്കാരെയും മുതിർന്നവരെയും ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. സുഹൃത്തുക്കളുമൊത്ത് നവസംരംഭങ്ങൾ തുടങ്ങുന്നത് പ്രഥമ പരിഗണനയിൽ വരും. ഏജൻസി, കമ്മീഷൻ വ്യാപാരം മെച്ചപ്പെടുന്നതാണ്. ഞായർ മുതൽ ചൊവ്വ വരെ ശുഭാരംഭങ്ങൾക്ക് ഉചിതമല്ല. മനോവാക്കർമ്മങ്ങളിൽ ശ്രദ്ധയുണ്ടാവണം.

പൂരാടം

ഉദ്യമങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ പതിവിലും നേരവും ഊർജ്ജവും വേണ്ടി വരുന്നതാണ്. ഡ്യൂട്ടി സമയത്തിൽ മാറ്റം വരാം. ആർജ്ജവവും സഹജാവബോധവും കാര്യനിർവഹണത്തിന് തുണനിൽക്കും.  ഓൺലൈൻ ബിസിനസ്സ് വിപുലീകരിക്കുന്നതിന് തീരുമാനിക്കും. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. മക്കളുടെ പഠനാവശ്യങ്ങൾക്ക് വായ്പാ സഹായം തേടുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽപരമായുള്ള സമ്മർദ്ദങ്ങൾ കുറയുന്നതാണ്. അഷ്ടമരാശിക്കൂറ് വരുന്നതിനാൽ വാരാദ്യ ദിവസങ്ങളിൽ എല്ലാക്കാര്യങ്ങളിലും കരുതൽ വേണ്ടതുണ്ട്.

ഉത്രാടം 

ലക്ഷ്യപ്രാപ്തിക്ക് ആവർത്തിത പരിശ്രമങ്ങൾ വേണ്ടി വരുന്നതാണ്. ബിസിനസ്സിൽ മുതൽമുടക്കുന്നത് ലാഭത്തിന് കാരണമാകാം. നക്ഷത്രനാഥനായ ആദിത്യന് ശുഭഗ്രഹയോഗമുള്ളതിനാൽ നല്ല ചിന്തകൾ, നല്ല കൂട്ടുകെട്ടുകൾ ഇവ ഭവിക്കുന്നതാണ്. സമൂഹത്തിൽ ബഹുമാന്യത വർദ്ധിക്കും. പൊതുവേ കുടുംബസൗഖ്യം ഉണ്ടാവുന്നതാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നത് ഗുണകരമായേക്കും. സർവ്വീസിൽ നിന്നും പിരിഞ്ഞവർ ദീർഘയാത്രകൾക്കും തീർത്ഥാടനങ്ങൾക്കും തയ്യാറാകുന്നതാണ്.

തിരുവോണം

ഭാഗികമായ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്. പണമെടപാടുകളിൽ സൂക്ഷ്മത വേണം. തൊഴിലിടത്തിലെ സമ്മർദ്ദത്തിന് അയവുണ്ടായേക്കും. പകുതിയിൽ നിന്നുപോയ ഗ്രന്ഥരചനയ്ക്ക് സാഹചര്യം ഒത്തുവരുന്നതാണ്. മുൻപ് തഴഞ്ഞവർ പരിഗണന നൽകി ഒപ്പം കൂട്ടുന്നതായിരിക്കും. മകളുടെ വിദ്യാഭ്യാസച്ചെലവുകൾ വായ്പമൂലം പരിഹരിക്കുന്നതാണ്. മന്ത്രോപാസനകൾക്കും ആത്മീയമായിട്ടുള്ള സാധനകൾക്കുമൊക്കെ ഗ്രഹാനുകൂല്യം ഉള്ളതായ കാലമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശുഭാരംഭത്തിന് മുതിരരുത്.

അവിട്ടം

ആദരണീയ വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതാണ്. രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തുന്നതിൽ വിജയിക്കും. ഉദ്യോഗത്തിനായുള്ള അഭിമുഖങ്ങളിലും പരീക്ഷകളിലും ശോഭിക്കാനാവും. ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയത്തിൽ തന്നെ പ്രവേശനം ലഭിക്കുന്നതാണ്. ബിസിനസ്സ് മെച്ചപ്പെടുന്നതിൽ സന്തോഷമുണ്ടാകും. ഉപഭോക്താക്കളുടെ താല്പര്യം തിരിച്ചറിയുന്നതാണ്. യാത്രകളിൽ കളവോ പണം നഷ്ടമാകലോ വരാനിടയുണ്ട്. കടബാധ്യതകൾ പരിഹരിക്കാൻ ഭൂമി വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

ചതയം

രണ്ടാം നക്ഷത്രത്തിൽ ശനിയും രണ്ടാം രാശിയിൽ രാഹുവും തുടരുകയാൽ നുണ പറയേണ്ടതായ സാഹചര്യങ്ങൾ ഉണ്ടായേക്കും. മനസ്സിൽ കരുതിയ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ക്ലേശിക്കുന്നതാണ്. ആലോചന കൂടാതെ തുടങ്ങുന്ന പ്രവൃത്തികൾക്ക് തടസ്സമുണ്ടാവാൻ സാധ്യതയുണ്ട്. സ്വാശ്രയ തൊഴിലിൽ മുന്നേറുന്നതിന് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രതിസന്ധികളെ ശക്തമായിത്തന്നെ നേരിടുന്നതാണ്. സാമ്പത്തികം മോശമാവില്ല. എന്നാൽ ചെലവിൽ നിയന്ത്രണം വേണ്ടതുണ്ട്. വാരാന്ത്യത്തിൽ യാത്രാക്ലേശത്തിന് സാധ്യത കാണുന്നു.

പൂരൂരുട്ടാതി

വ്യാപാരരംഗത്ത് നേട്ടങ്ങളുണ്ടാവും. എന്നാൽ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറഞ്ഞതായി തോന്നും. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് വിഷമത്തിനിടയാക്കും. പൊതുപ്രവർത്തകർക്ക് പിന്തുണ കുറയുന്നത് ആശങ്കയ്ക്ക് കാരണമാകുന്നതാണ്. ഗാർഹികരംഗം ഒട്ടൊക്കെ തൃപ്തികരമാവും. മക്കളുടെ പഠന മികവ് സന്തോഷമുണ്ടാക്കും. ചെറുപ്പക്കാർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിയമനം ലഭിക്കുന്നതാണ്.

ഉത്രട്ടാതി

മുൻപ് തീരുമാനിച്ചുവെച്ചിരുന്ന കാര്യങ്ങൾ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിൽ വിജയിക്കും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുൻകൈയ്യെടുത്തേക്കും. പഠനത്തിനോ തൊഴിലിനോ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം കൈവരുന്നതാണ്.  ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ തീർന്ന് സ്വന്തം പദവിയിലേക്ക് മടങ്ങാനായേക്കും. സാമൂഹ്യപ്രവർത്തനത്തിന് സമയം നീക്കിവെക്കുന്നതാണ്. പ്രണയസാഫല്യത്തിന് തടസ്സങ്ങളുണ്ടാവും. വാക്സ്ഥാനത്ത് ചൊവ്വ സഞ്ചരിക്കുന്നതിനാൽ പരുഷമായി സംസാരിക്കേണ്ട സാഹചര്യം വന്നേക്കാം.

രേവതി

രാഹു ജന്മനക്ഷത്രത്തിൽ തുടരുന്നതും മുൻ പിൻ രാശികളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നതും മൂലം അപ്രതീക്ഷിതമായ  സമ്മർദ്ദങ്ങൾ ഉണ്ടാവാം. അനായാസമായി നേടാമെന്ന് കരുതിയവയ്ക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതായിരിക്കും. ന്യായമായ ആവശ്യങ്ങൾ ഒരുവിധം നടന്നു കിട്ടും. വ്യാപാരത്തിൽ ഇപ്പോൾ കൂടുതൽ മുതൽമുടക്കുന്നത് ആശാസ്യമല്ല. കമ്മീഷൻ/ഏജൻസി പ്രവർത്തനം നേട്ടങ്ങൾ വരുത്തും. കരാറുകളിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. ആരോഗ്യപരമായി ജാഗ്രത പുലർത്തണം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: