scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; February 4-10, 2024, Weekly Horoscope

Weekly Horoscope: ഫെബ്രുവരി 4 ഞായറാഴ്ച മുതൽ 10 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെ.

Weekly Horoscope: ഫെബ്രുവരി 4 ഞായറാഴ്ച മുതൽ 10 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെ.

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
  Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Horoscope Astrology Weekly Horoscope: ആദിത്യൻ മകരം രാശിയിൽ അവിട്ടം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. വെള്ളിയാഴ്ച (ഫെബ്രുവരി 9 ന്) അമാവാസിയും ശനിയാഴ്ച മാഘമാസ/ശുക്ലപക്ഷ ആരംഭവും വരുന്നു. അനിഴം മുതൽ അവിട്ടം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് (വൃശ്ചികം, ധനു, മകരം എന്നീ രാശികളിലൂടെയാണ്) ചന്ദ്രയാത്ര. 

Advertisment

ചൊവ്വ ഫെബ്രുവരി 5 ന് മകരം രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വയുടെ ഉച്ചരാശിയാണ് മകരം എന്നത് പ്രസ്താവ്യം. ബുധൻ മകരം രാശിയിലും ശുക്രൻ ധനുരാശിയിലുമായി സഞ്ചരിക്കുന്നു. 

ശനി കുംഭം രാശിയിലും വ്യാഴം മേടത്തിലും രാഹു മീനത്തിലും കേതു കന്നിയിലും തുടരുന്നു.  പഞ്ചതാരാഗ്രഹങ്ങൾക്ക് മൗഢ്യം, വക്രഗതി തുടങ്ങിയവ ഇല്ല. അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും മേടക്കൂറുകാർക്കും, ചൊവ്വയും ബുധനും വ്യാഴം പ്രഭാതം വരെയും ഇടവക്കൂറുകാർക്കും തുടർദിവസങ്ങളിൽ മിഥുനക്കൂറുകാർക്കും അഷ്ടമ രാശിക്കൂറ് വരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളുടെ സമ്പൂർണ്ണ വാരഫലം ഇവിടെ പരിശോധിക്കാം.

Read Here

Advertisment

മൂലം

സുഖഭോഗങ്ങൾ അനുഭവത്തിലെത്തും. സമൂഹത്തിൻ്റെ ആദരം ലഭിക്കുന്നതാണ്. വാരാദ്യം ചെലവിന് മുൻതൂക്കമുണ്ടാവും. യാത്രകൾ ക്ലേശകരമായേക്കും. വാരമധ്യത്തിൽ പ്രവർത്തനത്തിൽ മികവ് തെളിയിക്കും. ചുറ്റുപാടുകൾ ഇണങ്ങുന്നതാവും. കൂട്ടുകാരൊത്ത് സല്ലാപവിനോദാദികൾ ഉണ്ടാവുന്നതാണ്. വാരാന്ത്യത്തിൽ വാക്കുകൾ പരുഷമാണെന്ന് പരാതി ഉയരാം. ദൗത്യങ്ങൾ സമയബന്ധിതമായി  നിർവഹിക്കുന്നതിൽ വിഷമമുണ്ടാകും. അനാവശ്യമായ തിടുക്കം വന്നുചേരും.

പൂരാടം

നക്ഷത്രാധിപനായ ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുന്നതിനാൽ മനസ്സുഖവും ദേഹസ്സുഖവും ഉണ്ടാവും. ചൊവ്വ, ജന്മരാശിയിൽ നിന്നും സംക്രമിക്കുന്നതിനാൽ കഴിഞ്ഞ ഒരു മാസമായി അനുഭവിച്ചുപോന്ന ആധിവ്യാധികൾക്ക് ശമനമുണ്ടാവും. ബന്ധുക്കൾ നീരസം നീങ്ങി ഇണക്കത്തിലാവും. മക്കളുടെ കാര്യത്തിൽ അനുഭവപ്പെട്ടിരുന്ന ആശങ്കകൾ അകലുന്നതാണ്. ഇഷ്ടഭക്ഷണയോഗം, സുഖനിദ്ര, സുഹൃൽസമാഗമം 
ഇവ പ്രതീക്ഷിക്കാം. ന്യായമായ ആവശ്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കപ്പെടും.

ഉത്രാടം

ധനുക്കൂറുകാർക്ക് ആശ്വാസമുണ്ടാകും. കാര്യവിഘ്നവും പ്രവർത്തന വിളംബവും മാറിയേക്കും. ഗൃഹത്തിൽ സ്വസ്ഥത അനുഭൂതമാകും. മകരക്കൂറുകാർക്ക് രാശിയിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ സമ്മർദ്ദമേറുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. ശത്രുക്കളുടെ ഉപജാപങ്ങളെ കരുതേണ്ടതുണ്ട്. വാരാദ്യം മെച്ചപ്പെട്ട ഫലങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് പ്രോൽസാഹനം ലഭിക്കുന്നതാണ്. സാഹസങ്ങൾ, വസ്തുതർക്കം ഇവ ഒഴിവാക്കുക നന്ന്.

തിരുവോണം

ജന്മരാശിയിൽ ചൊവ്വ, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളും വാരാന്ത്യത്തിൽ ചന്ദ്രനും സഞ്ചരിക്കുന്നു. ആശയക്കുഴപ്പം ഉണ്ടാവാം. കാര്യവിവേചനവും പ്രത്യുല്പന്നമതിത്വവും നഷ്ടപ്പെടാം.  വൈകാരികത ഏറിയേക്കും. വാക്കുകൾക്ക് കരുതിയതിലും പാരുഷ്യം ഭവിക്കും. വെറുതെ വിരോധികളെ സമ്പാദിക്കുന്നതാണ്. സമയബന്ധിതമായി ചുമതലകൾ പൂർത്തീകരിക്കാൻ കഴിഞ്ഞേക്കില്ല. സുലഭവസ്തുക്കൾ ദുർലഭമാവാനിടയുണ്ട്. തൊഴിലിൽ നിന്നും തരക്കേടില്ലാത്ത ആദായമുണ്ടാകുന്നതാണ്.

അവിട്ടം

നക്ഷത്രനാഥനായ ചൊവ്വയുടെ ഉച്ചക്ഷേത്രസ്ഥിതി ഗുണകരമാണ്. എതിർപ്പുകളെ മറികടക്കും. നേട്ടങ്ങൾ സ്വാഭാവികമായിത്തന്നെ കരഗതമാവും. ദൂരദേശത്തേക്ക് യാത്ര വേണ്ടി വരാം. ദേഹസുഖം കുറയാനിടയുണ്ട്. കുംഭക്കൂറുകാർക്ക് കഷ്ടനഷ്ടങ്ങൾ കൂടാം. ചെലവധികരിച്ചേക്കും. ബന്ധുക്കളുടെ വിരോധമുണ്ടാകുന്നതാണ്. വസ്തുക്കളുടെ പരിപാലനം ശ്രദ്ധാപൂർവ്വമായേക്കി ല്ല. വിദേശത്തു കഴിയുന്നവർക്ക് പ്രതീക്ഷതുപോലെ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ അവസരം കിട്ടാതെ വരാം.

ചതയം

വാരാദ്യം നല്ല ഫലങ്ങളാണ്. ചില സ്വൈരക്കേടുകളിൽ നിന്നും  മോചനമുണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹിക്കാനാവും.  മുൻ വാഗ്ദാനങ്ങൾ പാലിക്കപ്പെടാം. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. ധനവരവ് തൃപ്തികരമായിരിക്കും. സ്ത്രീകളുടെ പിന്തുണയുണ്ടാവുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി / ലൈസൻസ് ഇത്യാദികൾ വൈകാം. വെള്ളി, ശനി ദിവസങ്ങളിൽ ചെലവധികരിക്കും. നിഷ്പ്രയോജനകരമായ കാര്യങ്ങൾക്ക് സമയം കളയേണ്ടി വരുന്നതാണ്.

പൂരൂരുട്ടാതി

മീനക്കൂറുകാർക്ക് കൂടുതൽ നല്ലഫലം അനുഭവത്തിലെത്തും. ഭോഗസൗഖ്യമുണ്ടാകും. അംഗീകാര സിദ്ധി,  പാരിതോഷികങ്ങൾ ഇവ സാധ്യതകളാണ്. കുംഭക്കൂറുകാർക്ക് ഞായർ മുതൽ വ്യാഴം വരെ ഗുണാനുഭവങ്ങൾ വന്നുചേരുന്നതാണ്. സുഹൃത്തുക്കളുമായി സല്ലാപം, സഞ്ചാരം, വിനോദം ഇവ ഭവിക്കാം.
സമയബന്ധിതമായി കൃത്യനിർവഹണം പൂർത്തീകരിക്കുവാനാവും. ന്യായമായ ആവശ്യങ്ങൾക്ക് പണം ഒരു തടസ്സമാവില്ല. ഉദ്യോഗസ്ഥർക്ക് വാരാന്ത്യദിവസങ്ങളിൽ ജോലിഭാരം അധികരിക്കുന്നതാണ്. ഉന്മേഷരാഹിത്യം അനുഭവപ്പെട്ടേക്കും.

ഉത്രട്ടാതി

അനുകൂലഭാവങ്ങളിൽ ഗ്രഹസാന്നിദ്ധ്യം ശക്തമായതിനാൽ മനസ്സന്തോഷം, കാര്യസിദ്ധി, ഭൗതികമായ തൃപ്തി, കർമ്മരംഗത്തുനിന്നും ലാഭം ഇവയുണ്ടാവും. സംഘടനകളിൽ സ്വാധീനമേറുന്നതാണ്. നേതൃപദവി കൈവരാം. സാമൂഹികമായ ആദരവ് വർദ്ധിക്കുന്നതാണ്. കുടുംബാംഗങ്ങൾക്കും ക്ഷേമം ഭവിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വദേശത്തേക്ക്  മടങ്ങാനായേക്കും. കച്ചവടത്തിൽ വിപുലീകരണം സാധ്യമാകുന്നതാണ്. വസ്തുവാങ്ങാനുള്ള ആഗ്രഹം സഫലമാകുന്നതാണ്.

രേവതി

ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്ന രാഹു ആലസ്യവും കർമ്മപരാങ്മുഖത്വവും സൃഷ്ടിക്കും. എങ്കിലും മറ്റു ഗ്രഹങ്ങളുടെ ഇഷ്ടഭാവസ്ഥിതിയാൽ മനസ്സന്തോഷവും കാര്യവിജയവും പ്രതീക്ഷിക്കാം. തടസ്സങ്ങൾ നീങ്ങി വരുമാനം വർദ്ധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് ആസന്നമായ പരീക്ഷകൾക്ക് 
വേണ്ടും വിധം തയ്യാറെടുപ്പുകൾ നടത്താനാവും. ഏകാഗ്രതയുണ്ടാവും. കുടുംബാംഗങ്ങളോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ കഴിയുന്നതാണ്. തീർത്ഥയാത്രകൾ നടത്തുവാനിടയുണ്ട്.  തൊഴിലിലേയും വ്യക്തിജീവിതത്തിലേയും എതിർപ്പുകൾ അപ്രത്യക്ഷമായേക്കും.

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: