/indian-express-malayalam/media/media_files/2025/04/11/vishu-phalam-2025-c-v-govindan-edappal-astrological-predictions-moolam-to-revathi-25-109911.jpg)
Vishu Phalam 2025: Moolam to Revathy Astrological Predictions
ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം1/4)
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ കഴിയും.തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിക്കും.ചിലവുകൾ വർധിക്കുക,ചിലധനാഗമ മാർഗ്ഗങ്ങൾ അടഞ്ഞുപോവുക എന്നിവ ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കും. വർഷാരംഭത്തിൽ കച്ചവടം അനുകൂലമാകില്ലെങ്കിലും സാവധാനം ഉയർച്ച ഉണ്ടാകും.ഉദ്ദേശിച്ച കാര്യങ്ങൾക്ക് പണം മുടക്കാൻ സാധിക്കും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനസ്സിനും ശരീരത്തിനും സുഖം, ബഹുജനസമ്മിതി,കർമ്മ വിജയം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,
കന്നി മാസങ്ങളിൽ സന്താന സൗഖ്യം, ലഘുവായ ദേഹാസ്വസ്ഥതകൾ, ഔന്നത്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഭൂമിലാഭം, പുണ്യപ്രവൃത്തികൾ, പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ബന്ധുജന സുഖം, വസ്ത്രാഭരണാദി ലാഭം,കാർഷികാദായം എന്നിവ ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2 )
സാമ്പത്തിക വിഷമതകൾക്ക് കുറെയൊക്കെ പരിഹാരം കണ്ടെത്താൻ സാധിക്കും. വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും.ഭൂമി വാങ്ങുവാനും വിൽക്കുവാനും സാധിക്കും.അടുത്ത സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ പഠനരംഗത്ത് നേട്ടങ്ങൾ, കുടുംബരംഗത്ത് അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ പണമിടപാടുകളിൽ അശ്രദ്ധ,കുടുംബ ഐശ്വര്യം, കീർത്തി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ക്ഷേത്ര ദർശനങ്ങൾ, തൊഴിൽ ലാഭം, സജ്ജനങ്ങളുമായി സഹവാസം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ഗൃനിർമ്മാണം, സാഹസികത എന്നിവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷ മായിരിക്കും. മനഃ സുഖം കുറയും.കർമ്മരംഗത്ത് എതിർപ്പുകൾ ഉണ്ടാകും. എങ്കിലും അവയെ മറികടക്കാൻ സാധിക്കും.പൊതുപ്രവർത്തനം സംതൃപ്തി നൽകാനിടയില്ല. ദുഃഖാനുഭവങ്ങളും ആരോഗ്യ വൈഷമ്യങ്ങളും ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ അസ്ഥിരത, എല്ലാ കാര്യങ്ങളിലും അച്ചടക്കവും കൃത്യനിഷ്ഠയും ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ
കുടുംബസുഖം, ആഗ്രഹ സഫലീകരണം, ഉന്നത പദവികൾ എന്നിവ ഉണ്ടാകും.തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ രോഗശാന്തി, ഭാഗ്യയോഗം,സന്താന ലബ്ധി എന്നിവ ഉണ്ടാകും.മകരം, കുംഭം, മീനം മാസങ്ങളിൽ പ്രശസ്തി, അലസത, കലഹങ്ങൾ,കർമ്മലബ്ധി എന്നിവ ഉണ്ടാകും.
മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)
വിപരീതാവസ്ഥകളെ ധൈര്യപൂർവ്വം നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും.ഉയർന്ന ചിന്തകളിലൂടെയും ആശയങ്ങളിലൂടെയും പ്രവർത്തന മേഖല വികസിപ്പിച്ചെടുക്കുന്നതിനു സാധിക്കും. സാമ്പത്തിക അസ്ഥിരത ഉണ്ടാകും.ഭൂമി, ആഭരണങ്ങൾ, എന്നിവ വാങ്ങുന്നതിന് സാധിക്കും. നിലനിൽക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാൻ ആവശ്യമായ വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിനോദ യാത്രകൾ,തൊഴിൽ വിജയം,ധാർമ്മിക പ്രവൃത്തികൾ എന്നിവ ഉണ്ടാകും.കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ തൃപ്തികരമായ കുടുംബ ജീവിതം,വ്യാപാര ലാഭം, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാഹസികമായ പ്രവൃത്തികൾ, വിവാഹം,ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനഃ ക്ലേശം,, ഉപരിപഠനം, തൊഴിൽ ഔന്നത്യം എന്നിവ ഉണ്ടാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us