scorecardresearch

വിഷു ഫലം, ഈ നാളുകാർ മറ്റുള്ളവരെ അമിതമായി വിശ്വസിക്കരുത്

പ്രതിഭ കൊണ്ട് നേട്ടം, കാത്തിരിക്കുന്നത് മനോവ്യാകുലതകളും അന്യദേശവാസവും വിഷു വർഷത്തിൽ ഈ 11 നക്ഷത്രക്കാരെ കാത്തിരിക്കുന്ന ഫലങ്ങൾ

പ്രതിഭ കൊണ്ട് നേട്ടം, കാത്തിരിക്കുന്നത് മനോവ്യാകുലതകളും അന്യദേശവാസവും വിഷു വർഷത്തിൽ ഈ 11 നക്ഷത്രക്കാരെ കാത്തിരിക്കുന്ന ഫലങ്ങൾ

author-image
C V Govindan Edappal
New Update
Horoscope | Astrology

ആഡംബരവും മുൻകോപവും ഒഴിവാക്കണം, ധനാഗമ മാർഗങ്ങളിൽ തടസം നേരിടാം കർക്കിടകക്കൂർ, കന്നിക്കൂർ, ധനുക്കൂർ, മകരക്കൂർ എന്നീ നാലു  കൂറുകളിൽ വരുന്നപുണർതം, പൂയം, ആയില്യം, ഉത്രം, അത്തം, ചിത്തിര, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ഈ 11   നക്ഷത്രജാതരുടെ വിഷുഫലം ഇങ്ങനെയാണ്. പ്രമുഖ ജ്യോതിഷപണ്ഡിതൻ സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)

Advertisment

സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ പ്രകടിപ്പിക്കും. കർമ്മരംഗത്ത് എതിർപ്പുകളെ അതിജീവിക്കും. വ്യക്തമായി ചിന്തിച്ചും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുവാൻ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക വിഷമതകൾ പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് സന്തോഷകരമായ മാറ്റങ്ങളും വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, കുടുംബസുഖം, ഗൃഹനിർമ്മാണം എന്നിവ ഉണ്ടാകും. കർക്കിടകം,ചിങ്ങം,കന്നി മാസങ്ങളിൽ ധനാഗമ മാർഗ്ഗങ്ങൾ അടഞ്ഞു പോവുക, ജനസമ്മിതി, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം,ധനു മാസങ്ങളിൽ പ്രതാപം, പ്രിയ ജനാനുകൂല്യം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ, കച്ചവടാഭിവൃദ്ധി, ആദരവ് എന്നിവ ഉണ്ടാകും. .

കന്നിക്കൂർ (ഉത്രം3/4, അത്തം, ചിത്തിര 1/2)

കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്. നിർബന്ധ ശീലവും മുൻകോപവും പ്രയാസങ്ങൾ സൃഷ്ടിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിലും ആഡംബരഭ്രമം ഒഴിവാക്കുവാനും ശ്രദ്ധിക്കണം. അനുകൂലമായ സ്ഥലംമാറ്റം ലഭിക്കുവാനിടയില്ല. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക പുരോഗതി, കുടുംബ സുഖം, പ്രസിദ്ധി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,കന്നി മാസങ്ങളിൽ മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം, കച്ചവട ലാഭം, ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം,ധനു മാസങ്ങളിൽ പുണ്യ പ്രവൃത്തികൾ, ബന്ധുജനക്ലേശം, കർമലബ്ധി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോവ്യാകുലതകൾ, ആഗ്രഹസഫലീകരണം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും.

ധനുക്കൂർ (മൂലം,പൂരാടം,ഉത്രാടം1/4)

ഉത്തരവാദിത്വമേറിയ ചുമതലകൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ സാധിക്കും.കുടുംബ ശ്രേയസ്സിനു വേണ്ടി അത്യദ്ധ്വാനം ചെയ്യും. സാമ്പാദ്യശീലം വളർത്തിയെടുക്കും. ഈശ്വരാരാധന, സത്കർമ്മങ്ങൾ, സത്യസന്ധത എന്നിവ ഗുണം ചെയ്യും. കലാരംഗത്ത് ഉയർച്ച ഉണ്ടാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ തൊഴിൽ ഔന്നത്യം ശാസ്ത്രങ്ങളിൽ നിപുണത, ആദരവ്, പ്രശസ്തി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,കന്നി മാസങ്ങളിൽ ഭാഗ്യാനുഭവം, സന്തോഷ ശീലം, ധനധാന്യ സമൃദ്ധി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അംഗീകാരങ്ങൾ, ദേഹാസ്വസ്ഥതകൾ, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. മകരം,കുംഭം, മീനം മാസങ്ങളിൽ അന്യദേശവാസം,നേതൃപദവികൾ, വ്യാപാരലാഭം എന്നിവ ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )

Advertisment

സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. സ്വന്തം ബുദ്ധിയും പ്രതിഭയും ഉപയോഗിച്ച് നേട്ടങ്ങൾ കൈവരിക്കും. ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. മറ്റുള്ളവരെ അമിതമായി വിശ്വസിച്ച് പ്രവർത്തിക്കുന്നത് നഷ്ടങ്ങൾക്കിടയാകും  പുതിയ ഗ്രഹം ഭൂമി വാഹനം എന്നിവ വാങ്ങുന്നതിന് അനുകൂലമായ സമയമാണ്. മേടം,ഇടവം, മിഥുനം മാസങ്ങളിൽ ബന്ധുജനസുഖം, ഭാഗ്യാനുഭവം, വിഭവപുഷ്ടി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,കന്നി മാസങ്ങളിൽ  പ്രിയജനാനുകൂല്യം, കാര്യവിജയം,പുണ്യ പ്രവൃത്തികൾ എന്നിവ ഉണ്ടാകും. തുലാം,വൃശ്ചികം, ധനു മാസങ്ങളിൽ ധീരത,കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം, വിദ്യാലാഭം എന്നിവ ഉണ്ടാകും.മകരം,കുംഭം,മീനം മാസങ്ങളിൽ അനാവശ്യ ചെലവുകൾ,ദേഹാരിഷ്ടുകൾ, മാനസികമായ ഉണർവ് എന്നിവ ഉണ്ടാകും.

Read More

Astrology Horoscope Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: