scorecardresearch

ഈ നക്ഷത്രക്കാർ "കൈയ്യിലിരിപ്പ്" കൊണ്ട് "പണി" വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം

ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും, അനാവശ്യ ചെലവുകളും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം ഈ ഒമ്പത് നക്ഷത്രക്കാരെ ഈ വർഷം കാത്തിരിക്കുന്ന കാര്യങ്ങൾ ഇവയാണ്

ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും, അനാവശ്യ ചെലവുകളും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം ഈ ഒമ്പത് നക്ഷത്രക്കാരെ ഈ വർഷം കാത്തിരിക്കുന്ന കാര്യങ്ങൾ ഇവയാണ്

author-image
C V Govindan Edappal
New Update
Horoscope | Astrology

വിഷു വർഷം  - എതിർപ്പുകളെ ബുദ്ധിപൂർവ്വം നേരിടും. പ്രശസ്തി വർദ്ധിക്കും, കടം തീർത്ത് കരകയറും. മിഥുനക്കൂർ,വൃശ്ചികക്കൂർ കുംഭക്കൂർ എന്നീ മൂന്ന് കൂറുകളിൽ വരുന്ന ഒൻപത് നക്ഷത്രജാതരുടെ വിഷുഫലം ഇങ്ങനെയാണ്. പ്രമുഖ ജ്യോതിഷപണ്ഡിതൻ സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം3/4)

Advertisment

സ്വയംകൃതാനർത്ഥങ്ങൾ മൂലം ക്ലേശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യത്തിന്റെ അനുകൂല്യങ്ങൾ എപ്പോഴും ഉണ്ടാകും. ഭൂമി, വസ്ത്രം, ആഭരണങ്ങൾ എന്നിവ ലഭിക്കും. കലാകാരന്മാർ, പൊതുപ്രവർത്തകർ എന്നിവരുടെ പ്രശസ്തി വർദ്ധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനക്ലേശം, ദേഹാരിഷ്ടുകൾ, അനാവശ്യ ചെലവുകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ആത്മാർത്ഥത, ജനസമ്മിതി, പഠന പുരോഗതിഎന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പുതിയ ബന്ധങ്ങൾ, കർമ്മ സിദ്ധി, വരുമാന വർദ്ധനവ് എന്നിവ ഉണ്ടാകും. മകരം,കുംഭം,മീനം മാസങ്ങളിൽ സ്ഥലംമാറ്റം, കച്ചവടാഭിവൃദ്ധി, പ്രശസ്തിഎന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കടങ്ങളും ബാദ്ധ്യതകളും തീർത്ത് സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കും. വിദ്യാപുരോഗതി, ശാസ്ത്രങ്ങളിൽ നൈപുണ്യം, ഭാഗ്യയോഗം എന്നിവ ഉണ്ടാകും. ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ദീർഘകാല രോഗികൾക്ക് വളരെ ശ്രദ്ധ അത്യാവശ്യമാണ്. മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിദേശവാസം,സന്താനശ്രേയസ്, പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ എന്നിവ ഉണ്ടാകും. കർക്കിടകം ചിങ്ങം കന്നി മാസങ്ങളിൽ ശത്രുപീഡ, ഉത്തരവാദിത്വബോധം, വസ്ത്രാഭരണാദി സിദ്ധി എന്നിവ ഉണ്ടാകും. തുലാം വൃശ്ചികം, ധനു മാസങ്ങളിൽ കാര്യവിജയം, കർമ്മരംഗത്ത് മത്സരങ്ങൾ, കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സത്കർമ്മങ്ങൾ, പ്രശസ്തി, ഉണർവ്വ്, ബഹുജനസമ്മിതി എന്നിവ ഉണ്ടാകും .

കുംഭക്കൂറ് (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)

എതിർപ്പുകളെ ബുദ്ധിപൂർവ്വം നേരിടും. വർഷാവസാനത്തിൽ സാമ്പത്തിക സ്ഥിതി അല്പം മോശമാകും. പഴയ പദ്ധതികളിൽ നിന്ന് ലാഭം നേടുവാനും പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുവാനും സാധിക്കും. കുലോചിതമല്ലാത്ത പ്രവൃത്തികളിലും ബന്ധങ്ങളിലും ഏർപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മേടം ഇടവം മിഥുനം മാസങ്ങളിൽ ശത്രുപീഡ, ഭാഗ്യാനുഭവം, കലഹങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം,ചിങ്ങം,കന്നി മാസങ്ങളിൽ ദൈവാനുകൂല്യം, കർമ്മരംഗത്ത് ശ്രേയസ്, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം,ധനു മാസങ്ങളിൽ പഠന പുരോഗതി,അനാവശ്യ ചെലവുകൾ, ഇഷ്ടജനക്ലേശം എന്നിവ ഉണ്ടാകും. മകരം, കുംഭം,മീനം മാസങ്ങളിൽ ഉത്തരവാദിത്വമേറിയ ചുമതലകൾ,കുടുംബസുഖം, സർവ്വകാര്യ വിജയം എന്നിവ ഉണ്ടാകും.

Read More

Advertisment
Astrology Horoscope Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: