scorecardresearch

Vishu Phalam 2024: വിഷു ഫലം 2024-മകം മുതൽ തൃക്കേട്ട വരെ

Vishu Phalam 2024: ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണ്? മകം മുതൽ തൃക്കേട്ട വരെ യുള്ളവരുടെ വിഷുഫലം

Vishu Phalam 2024: ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണ്? മകം മുതൽ തൃക്കേട്ട വരെ യുള്ളവരുടെ വിഷുഫലം

author-image
C V Govindan Edappal
New Update
Vishuphalam | C V Govindan Edappal

സമ്പൂർണ്ണ വിഷു ഫലം 2024

ചിങ്ങകൂറ് (മകം, പൂരം, ഉത്രം 1/4)

വിഷമാവസ്ഥകളെ തരണം ചെയ്യുവാൻ സാധിക്കും. സൗമ്യമായ പെരുമാറ്റം, പ്രസന്നത, ഈശ്വര ചിന്ത എന്നിവ ഗുണം ചെയ്യും. മേലുദ്യോഗസ്ഥരുടെയും ഗുരു ജനങ്ങളുടെയും പ്രശംസ ലഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ തൊഴിലായി സ്വീകരിച്ചവർക്ക് കാലം ഗുണകരമാണ്. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടും. മേടം, ഇടവം,മിഥുനം മാസങ്ങളിൽ ധനലാഭം, തീർത്ഥാടനങ്ങൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും.

Advertisment

കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അനാവശ്യ ചിലവുകൾ, ഉത്സാഹക്കുറവ്, സന്തോഷപൂർണ്ണമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കർമ്മപുഷ്ടി, ശത്രുപീഡ, കാർഷികാദായം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ലാഭകരമായ പുതിയ സംരംഭങ്ങൾ, ബന്ധുജന സുഖം, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്ര 1/2)

കഠിനാധ്വാനം മൂലം നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്. നിർബന്ധ ശീലവും മുൻകോപവും പ്രയാസങ്ങൾ സൃഷ്ടിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുന്നതിലും ആഡംബരഭ്രമം ഒഴിവാക്കുവാനുംശ്രദ്ധിക്കണം. അനുകൂലമായ സ്ഥലംമാറ്റം ലഭിക്കുവാനിടയില്ല. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക പുരോഗതി, കുടുംബ സുഖം, പ്രസിദ്ധി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം,കന്നി മാസങ്ങളിൽ മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം, കച്ചവട ലാഭം, ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം,ധനു മാസങ്ങളിൽ പുണ്യ പ്രവൃത്തികൾ, ബന്ധുജനക്ലേശം, കർമ്മലബ്ദ്ധി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോവ്യാകുലതകൾ, ആഗ്രഹസഫലീകരണം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും.

തുലാക്കൂർ (ചിത്ര1/2, ചോതി, വിശാഖം 3/4)

സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ കൗശലപൂർവ്വം നേരിടും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കും. ഒന്നിലധികം വരുമാനമാർഗങ്ങൾ ഉണ്ടാകും. നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. ഭൂമി വാങ്ങുവാനും വിൽക്കുവാനും ഗൃഹനിർമ്മാണത്തിനും അനുകൂലമായ കാലമാണ്. മേടം, ഇടവം,മിഥുനം മാസങ്ങളിൽ കച്ചവടലാഭം, ദേഹാസ്വസ്ഥതകൾ,വിദ്യാലാഭം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, കലഹം, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അംഗീകാരങ്ങൾ, മത്സരവിജയം, കച്ചവടാദായം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനഃസന്തോഷം, പ്രയത്നഫലം, കുടുംബാഭിവൃദ്ധി എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

Advertisment

കടങ്ങളും ബാദ്ധ്യതകളും തീർത്ത് സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കും. വിദ്യാപുരോഗതി, ശാസ്ത്രങ്ങളിൽ നൈപുണ്യം, ഭാഗ്യയോഗം
എന്നിവ ഉണ്ടാകും. ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ദീർഘകാല രോഗികൾക്ക്
വളരെ ശ്രദ്ധ അത്യാവശ്യമാണ്. മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിദേശവാസം,സന്താനശ്രേയസ്, പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ എന്നിവ ഉണ്ടാകും. കർക്കിടകം ചിങ്ങം കന്നി മാസങ്ങളിൽ ശത്രുപീഡ, ഉത്തരവാദിത്വബോധം, വസ്ത്രാഭരണാദി സിദ്ധി എന്നിവ ഉണ്ടാകും. തുലാം വൃശ്ചികം, ധനു മാസങ്ങളിൽ കാര്യവിജയം, കർമ്മരംഗത്ത് മത്സരങ്ങൾ, കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സത്കർമ്മങ്ങൾ, പ്രശസ്തി,
ഉണർവ്വ്, ബഹുജനസമ്മിതി എന്നിവ ഉണ്ടാകും. . 

Read More

Astrology Horoscope Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: