scorecardresearch

അപ്രതീക്ഷിത പ്രതിസന്ധികൾ, കുടുംബാഭിവൃദ്ധി, ശത്രുപീഡ; ഈ 12 നക്ഷത്രക്കാരെ കാത്തിരിക്കുന്ന ഫലം

കാർത്തിക, രോഹിണി, മകയിരം, ചിത്ര, ചോതി, വിശാഖം, മകരം, പൂരം ഉത്രം, പൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 12 നക്ഷത്രജാതരുടെ വിഷുഫലം ഇങ്ങനെയാണ്. പ്രമുഖ ജ്യോതിഷപണ്ഡിതൻ സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

കാർത്തിക, രോഹിണി, മകയിരം, ചിത്ര, ചോതി, വിശാഖം, മകരം, പൂരം ഉത്രം, പൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 12 നക്ഷത്രജാതരുടെ വിഷുഫലം ഇങ്ങനെയാണ്. പ്രമുഖ ജ്യോതിഷപണ്ഡിതൻ സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

author-image
C V Govindan Edappal
New Update
Horoscope | Astrology

ഗുണദോഷ സമ്മിശ്രവും  പ്രതികൂല സാഹചര്യങ്ങളെ കൗശലപൂർവ്വം നേരിടുന്നതിനും വഴിയൊരുക്കും, പരീക്ഷാവിജയം കാത്തിരിക്കുന്നു, ഇടവക്കൂർ, തുലാക്കൂർ, ചിങ്ങക്കൂർ,  മീനക്കൂർ എന്നീ നാല് കൂറുകളിൽ വരുന്ന കാർത്തിക, രോഹിണി, മകയിരം, ചിത്ര, ചോതി, വിശാഖം, മകരം, പൂരം ഉത്രം, പൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 12 നക്ഷത്രജാതരുടെ വിഷുഫലം ഇങ്ങനെയാണ്. പ്രമുഖ ജ്യോതിഷപണ്ഡിതൻ സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു.

ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2)

Advertisment

ഗുണദോഷ സമ്മിശ്രമായ വർഷം ആയിരിക്കും. അപ്രതീക്ഷിതമായ പ്രതിസന്ധികൾ പ്രയാസങ്ങൾക്കിടയാക്കും. ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ  സാധിക്കും. ഔദ്യോഗിക രംഗത്തും കച്ചവട രംഗത്തും ശോഭിക്കും. വിവാഹം തുടങ്ങിയ മംഗള കർമ്മങ്ങൾ ജീവിതത്തിൽ അനുഭവിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ നേതൃസ്ഥാന ലബ്ദ്ധി, ധനലാഭം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വസ്ത്രാഭരണാദി സിദ്ധി, ആരോഗ്യരംഗത്ത് വിഷമതകൾ, വിഭവ പുഷ്ടി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം,ധനു മാസങ്ങളിൽ അംഗീകാരം, സത്കർമ്മങ്ങൾ, കാർഷികാദായം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പരീക്ഷാവിജയം ബന്ധുജനസുഖം സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും.

തുലാക്കൂർ (ചിത്ര1/2, ചോതി, വിശാഖം 3/4)

സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ കൗശലപൂർവ്വം നേരിടും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കും. ഒന്നിലധികം വരുമാനമാർഗങ്ങൾ ഉണ്ടാകും. നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. ഭൂമി വാങ്ങുവാനും വിൽക്കുവാനും ഗൃഹനിർമ്മാണത്തിനും അനുകൂലമായ കാലമാണ്. മേടം, ഇടവം,മിഥുനം മാസങ്ങളിൽ കച്ചവടലാഭം, ദേഹാസ്വസ്ഥതകൾ,വിദ്യാലാഭം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, കലഹം, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, 'ധനു മാസങ്ങളിൽ അംഗീകാരങ്ങൾ, മത്സരവിജയം, കച്ചവടാദായം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനഃസന്തോഷം, പ്രയത്നഫലം, കുടുംബാഭിവൃദ്ധി എന്നിവ ഉണ്ടാകും. .

ചിങ്ങകൂറ് (മകം, പൂരം, ഉത്രം 1/4)

വിഷമാവസ്ഥകളെ തരണം ചെയ്യുവാൻ സാധിക്കും. സൗമ്യമായ പെരുമാറ്റം, പ്രസന്നത, ഈശ്വര ചിന്ത എന്നിവ ഗുണം ചെയ്യും. മേലുദ്യോഗസ്ഥരുടെയും ഗുരു ജനങ്ങളുടെയും പ്രശംസ ലഭിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ തൊഴിലായി സ്വീകരിച്ചവർക്കു കാലം ഗുണകരമാണ്. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടും. മേടം, ഇടവം,മിഥുനം മാസങ്ങളിൽ ധനലാഭം, തീർത്ഥാടനങ്ങൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അനാവശ്യ ചിലവുകൾ, ഉത്സാഹക്കുറവ്, സന്തോഷപൂർണ്ണമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കർമ്മപുഷ്ടി, ശത്രുപീഡ, കാർഷികാദായം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ലാഭകരമായ പുതിയ സംരംഭങ്ങൾ, ബന്ധുജന സുഖം, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.

മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)

Advertisment

മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. അനാവശ്യമായ കലഹങ്ങളിലും വാദപ്രതിവാദങ്ങളിലും ഇടപെടുന്നത് ഒഴിവാക്കണം. ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല. വ്യാപാരം, കൃഷി എന്നിവ ഗുണകരമാകും. മേടം ഇടവം മിഥുനം മാസങ്ങളിൽ സംതൃപ്ത ജീവിതം, കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ, ഉന്നത പദവികൾ എന്നിവ ഉണ്ടാകും. കർക്കിടകം,ചിങ്ങം, കന്നി മാസങ്ങളിൽ അലങ്കാരപ്രിയം, ശ്രേയസ്,വാഹനലാഭം എന്നിവ ഉണ്ടാകും. തുലാം,വൃശ്ചികം,ധനു മാസങ്ങളിൽ വിദേശത്തുനിന്നും തൊഴിലവസരങ്ങൾ, അലസത, പ്രണയസാഫല്യം എന്നിവ ഉണ്ടാകും. മകരം കുംഭം മീനം മാസങ്ങളിൽ മത്സര പരീക്ഷകളിൽ വിജയം, ആരോഗ്യപുരോഗതി, നേതൃപദവികൾ എന്നിവ ഉണ്ടാകും.

Read More

Astrology Horoscope Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: