scorecardresearch

Vishu Phalam 2024: വിഷു ഫലം 2024-അശ്വതി മുതൽ ആയില്യം വരെ

Vishu Phalam 2024: ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണ്? അശ്വതി മുതൽ ആയില്യം വരെയുള്ളവരുടെ വിഷുഫലം

Vishu Phalam 2024: ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണ്? അശ്വതി മുതൽ ആയില്യം വരെയുള്ളവരുടെ വിഷുഫലം

author-image
C V Govindan Edappal
New Update
Vishuphalam | C V Govindan Edappal

സമ്പൂർണ്ണ വിഷു ഫലം 2024

Vishu Phalam 2024: മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)

ഈ കൂറുകാർക്ക് വർഷം പൊതുവെ ഗുണകരം ആയിരിക്കും. ധനധാന്യസമൃദ്ധി, വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ, ഉദ്യോഗരംഗത്ത് ഉയർച്ച എന്നിവ ഉണ്ടാകും. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ലഭിക്കും. കുടുംബ സുഖം, മനഃസന്തോഷം, അന്യദേശ വാസം എന്നിവ ഉണ്ടാകും. കടബാധ്യതകൾ പരമാവധി തീർത്ത് ഐശ്വര്യപൂർണ്ണമായ ജീവിതം നയിക്കും. സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകും. ആരോഗ്യ വിഷമതകൾ ഉണ്ടാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ കുടുംബശ്രേയസ്സ്, ജനസമ്മിതി, ധനലാഭം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഗൃഹനിർമ്മാണം, കാർഷികാഭിവൃദ്ധി, സന്താനസൗഖ്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, പരീക്ഷാ വിജയം, വ്യാപാര രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോവ്യാകുലതകൾ, ശത്രുപീഡ, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2) 

Advertisment

ഗുണദോഷ സമ്മിശ്രമായ വർഷം ആയിരിക്കും. അപ്രതീക്ഷിതമായ പ്രതിസന്ധികൾ പ്രയാസങ്ങൾക്കിടയാക്കും. ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ  സാധിക്കും. ഔദ്യോഗിക രംഗത്തും കച്ചവട രംഗത്തും ശോഭിക്കും. വിവാഹം തുടങ്ങിയ മംഗള കർമ്മങ്ങൾ ജീവിതത്തിൽ അനുഭവിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ നേതൃസ്ഥാന ലബ്ദ്ധി, ധനലാഭം, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വസ്ത്രാഭരണാദി സിദ്ധി, ആരോഗ്യരംഗത്ത് വിഷമതകൾ, വിഭവ പുഷ്ടി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം,ധനു മാസങ്ങളിൽ അംഗീകാരം, സത്കർമ്മങ്ങൾ, കാർഷികാദായം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പരീക്ഷാവിജയം ബന്ധുജനസുഖം സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)

സ്വയംകൃതാനർത്ഥങ്ങൾ മൂലം ക്ലേശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യത്തിന്റെ അനുകൂല്യങ്ങൾ എപ്പോഴും ഉണ്ടാകും. ഭൂമി, വസ്ത്രം, ആഭരണങ്ങൾ എന്നിവ ലഭിക്കും. കലാകാരന്മാർ, പൊതുപ്രവർത്തകർ എന്നിവരുടെ പ്രശസ്തി വർദ്ധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനക്ലേശം, ദേഹാരിഷ്ടുകൾ, അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ആത്മാർത്ഥത, ജനസമ്മിതി, പഠന പുരോഗതിഎന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പുതിയ ബന്ധങ്ങൾ, കർമ്മ സിദ്ധി, വരുമാന വർദ്ധനവ് എന്നിവ ഉണ്ടാകും. മകരം,കുംഭം,മീനം മാസങ്ങളിൽ സ്ഥലംമാറ്റം, കച്ചവടാഭിവൃദ്ധി, പ്രശസ്തിഎന്നിവ ഉണ്ടാകും. 

കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം) 

സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ പ്രകടിപ്പിക്കും. കർമ്മരംഗത്ത് എതിർപ്പുകളെ അതിജീവിക്കും. വ്യക്തമായി ചിന്തിച്ചും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുവാൻ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക വിഷമതകൾ പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് സന്തോഷകരമായ മാറ്റങ്ങളും വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, കുടുംബസുഖം, ഗൃഹനിർമ്മാണം എന്നിവ ഉണ്ടാകും. കർക്കിടകം,ചിങ്ങം,കന്നി മാസങ്ങളിൽ ധനാഗമ മാർഗ്ഗങ്ങൾ അടഞ്ഞു പോവുക, ജനസമ്മിതി, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം,ധനു മാസങ്ങളിൽ പ്രതാപം, പ്രിയ ജനാനുകൂല്യം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ, കച്ചവടാഭിവൃദ്ധി, ആദരവ് എന്നിവ ഉണ്ടാകും.

Read More

Advertisment
Astrology Horoscope Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: