/indian-express-malayalam/media/media_files/2025/08/11/sukran-chingam-2025-01-2025-08-11-11-33-03.jpg)
ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്
Venus Transit to Cancer, Leo: 2025 ആഗസ്റ്റ് 20 ന് /1201 ചിങ്ങം 4 ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. 25 ദിവസങ്ങൾക്കു ശേഷം, സെപ്തംബർ 14 ന്/ ചിങ്ങം 29 ന് ചിങ്ങം രാശിയിലേക്കും പകരുകയാണ്. ഭൗതിക ജീവിതത്തിൻ്റെ പാരുഷ്യങ്ങൾക്കിടയിൽ മനസ്സിനെ സ്നേഹചോദിതവും പ്രേമസുരഭിലവുമാക്കുന്ന ഗ്രഹമാണ് ശുക്രൻ. കവിതാ, നാടകം, ഗാനം, സിനിമ തുടങ്ങിയ കലകളുടെ കാരകഗ്രഹമാണ് ശുക്രൻ.
ഗോചരഫല ചിന്തയിൽ 12 രാശികളിൽ സഞ്ചരിക്കുമ്പോൾ ശുക്രനാണ് ഏറ്റവും കുറച്ച് ദോഷഫലങ്ങൾ നൽകുന്നത്. 6, 7, 10 എന്നീ ഭാവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണ് ശുക്രൻ വിപരീത അനുഭവങ്ങൾ സൃഷ്ടിക്കുന്നത്. അതാകട്ടെ മറ്റു ഗ്രഹങ്ങൾ ഉണ്ടാക്കുന്ന ദോഷാനുഭവങ്ങളെക്കാൾ കുറവായിട്ടായിരിക്കും.
കർക്കടകം, ചിങ്ങം, രാശികളിലെ ശുക്രസഞ്ചാരം അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ഇവിടെ അപഗ്രഥിക്കുന്നത്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ആഗസ്റ്റ് 20 ന് ശുക്രൻ കർക്കടകം രാശിയിലേക്കും സെപ്തംബർ 14 ന് ചിങ്ങം രാശിയിലേക്കും പകരുന്നു. മേടക്കൂറുകാർക്ക് ഈ മാറ്റങ്ങൾ രണ്ടും അനുകൂലമാണ്. നാലാമെടത്തിലെ സഞ്ചാരം മനസ്സുഖത്തിനും ഗൃഹസ്വസ്ഥതയ്ക്കും കാരണമാകും. തൊഴിലിടത്തിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ബന്ധുക്കളുമായുണ്ടായിരുന്ന പിണക്കം മാറി ഇണക്കം പുലരും. സൗഹൃദം ദൃഢതരമാവും. പ്രത്യേകിച്ചും സ്ത്രീസൗഹൃദം. വാഹനത്തിൻ്റെ അറ്റകുറ്റം പൂർത്തിയാക്കി നിരത്തിലിറക്കാനാവുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതുവസ്ത്രാഭരണങ്ങൾ പാരിതോഷികമായി ലഭിക്കാം. നവീന ഇലക്ട്രോണിക് ഉപകരണം വാങ്ങാനിടയുണ്ട്. സാമ്പത്തികമായ മെച്ചം വന്നുചേരും. സെപ്തംബർ 14 മുതൽ ശുക്രൻ ചിങ്ങം രാശിയിൽ സഞ്ചരിക്കുന്നു. ഭാവനയും ക്രിയാത്മകതയും ഉയരും. പ്രണയികൾക്ക് സന്തോഷിക്കാനവസരം കൈവരുന്നതാണ്. സാമൂഹികമായ അംഗീകാരമുണ്ടാവും. സന്താനങ്ങൾക്ക് പഠനം/ ജോലി സംബന്ധിച്ച ഉയർച്ച പ്രതീക്ഷിക്കാം.
ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ഇടവക്കൂറുകാർക്ക് 3,4 രാശികളിലായി ശുക്രൻ സഞ്ചരിക്കുകയാൽ ജീവിതം കൂടുതൽ സുഗമവും സ്വച്ഛന്ദവുമാവും. കുടുംബാംഗങ്ങളുടെ, വിശേഷിച്ച് സഹോദരിമാരുടെ അനുകൂല നിലപാടുകൾ ഗുണം ചെയ്യും. സഹായ സഹകരണം പുറത്തുനിന്നും വേണ്ടുവോളം കിട്ടുന്നതാണ്. കാര്യനിർവഹണത്തിൽതടസ്സങ്ങളുണ്ടാവില്ല. വരുമാന മാർഗത്തിൽ വളർച്ച പ്രകടമാവും. പുതിയ സംരംഭങ്ങൾക്ക് സ്വീകാര്യത കൈവരുന്നതാണ്.
പ്രണയികൾ വിവാഹതീരുമാനത്തിലെത്തിയേക്കാം. ആഡംബര വസ്തുക്കൾ സ്വന്തമാക്കും. ആടയാഭരണങ്ങൾക്ക് ചെലവ് ചെയ്യുന്നതാണ്. വിലപ്പെട്ട ഇലക്ട്രോണിക് ഉല്പന്നങ്ങൾ പാരിതോഷികം ലഭിക്കാനിടയുണ്ട്. വസ്തുവാങ്ങാൻ സാധ്യത കാണുന്നു. ഗൃഹനിർമ്മാണത്തിന് പ്രാരംഭം കുറിക്കാനും കഴിഞ്ഞേക്കും. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ വേതനവർദ്ധനവ് പ്രതീക്ഷിക്കാം. നിക്ഷേപങ്ങൾ പുതുക്കാൻ കഴിയും. ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടുന്നതാണ്.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
മിഥുനക്കൂറിന് (മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ജന്മരാശിയിൽ നിന്നും 2, 3 ഭാവങ്ങളിലേക്കാണ് ശുക്രൻ്റെ മാറ്റം. അനുകൂല ഫലങ്ങൾ ജന്മരാശിയിലെന്നപോലെ ശുക്രന് കർക്കിടകം, ചിങ്ങം രാശികളിൽ സഞ്ചരിക്കുമ്പോഴും നൽകാനാവും. വിദ്യാഭ്യാസ പുരോഗതി വന്നെത്തും. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കുന്നതാണ്. വചോവിലാസം ആകർഷണീയമാവും. കലാസാഹിത്യരംഗം പുഷ്ടിപ്പെടും. വാഹനം ഇല്ലാത്തവർക്ക് പുതുവാഹനം വാങ്ങാനായേക്കും. കഴിവിനനുസരിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഉത്സുകതയുണ്ടാവും. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതാണ്. ഉന്നതരുടെ പിന്തുണ കിട്ടുന്നതുമൂലം സ്ഥാനലബ്‌ധിയുണ്ടാവും. സ്ത്രീകളുടെ സഹായവും വന്നെത്തുമെന്നതും പ്രസ്താവ്യമത്രെ! ഭാവിയിൽ പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾക്ക് സാഹചര്യം ഒരുങ്ങും. പ്രണയാനുഭവങ്ങൾ ഉണ്ടായേക്കും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
പന്ത്രണ്ടാം ഭാവത്തിൽ നിന്നും ജന്മത്തിലേക്കും രണ്ടാം ഭാവത്തിലേക്കും ശുക്രൻ സഞ്ചരിക്കുന്നു. ഭോഗസുഖമുണ്ടാവും. പ്രണയം ജീവിതത്തിൽ സുരഭിലവായുപോലെ കടന്നുവരുന്നതാണ്. പ്രണയിക്കുന്നവരുടെ ഇടയിലാകട്ടെ ഹൃദയൈക്യമേറും. ദാമ്പത്യത്തിലും സ്വൈരം നിറയുന്നതാണ്. കലാപഠനത്തിൽ ഉയരാൻ കഴിഞ്ഞേക്കും. ജോലിയിൽ സമാധാനമുണ്ടാവും. ബാഹ്യ ഇടപെടലുകളെ ചെറുക്കാൻ സാധിക്കും. സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കുന്നതിന് വേണ്ടപ്പെട്ടവരുമായി കൂടിയാലോചന നടത്തുന്നതാണ്. വിദേശത്തു പോകാനുള്ള തടസ്സം മാറിക്കിട്ടും. കാവ്യരചനയിലും ചിത്രരചനയിലും മികവ് തെളിയിക്കും. മോടിപിടിപ്പിച്ച വീട്ടിൽ താമസമാരംഭിക്കും. ധനസമാഹരണത്തിൽ വിജയിക്കുന്നതാണ്. മധുരമായ സംഭാഷണ ശൈലി വ്യക്തിത്വത്തെ ആകർഷകമാക്കും. വിലകൂടിയ പാരിതോഷികങ്ങൾ ലഭിക്കാം. പൊതുവേ പറയുകയാണെങ്കിൽ ജീവിതസാഹചര്യം ഉയർന്നേക്കും. ഭൗതികതയിൽ മുഴുകുന്നതാണ്.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.