scorecardresearch

മകരക്കൂറുകാർക്ക് കടക്കെണിയിൽ നിന്നും മോചനം, മീനക്കൂറുകാർക്ക് ദാമ്പത്യ പ്രവേശം സഫലം

മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജീവിതത്തെ ശുക്രൻ്റെ മീനം രാശിസ്ഥിതി / ഉച്ചസ്ഥിതി ഓരോ തരത്തിൽ സ്വാധീനിക്കുന്നു

മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജീവിതത്തെ ശുക്രൻ്റെ മീനം രാശിസ്ഥിതി / ഉച്ചസ്ഥിതി ഓരോ തരത്തിൽ സ്വാധീനിക്കുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

ശുക്രൻ ഉച്ചരാശിയിലേക്ക്

മേടക്കൂറു മുതൽ മീനക്കൂറു വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജീവിതത്തെ ശുക്രൻ്റെ മീനം രാശിസ്ഥിതി / ഉച്ചസ്ഥിതി ഓരോ തരത്തിൽ സ്വാധീനിക്കുന്നു.

Advertisment

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

നാലാമെടത്ത് ശുക്രൻ സഞ്ചരിക്കുന്നു. തന്മൂലം നാലിൽ സ്ഥിതിചെയ്യുന്ന രാഹു കുറച്ചുകാലമായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിലോമ ഫലങ്ങൾ ലഘൂകരിക്കപ്പെടും. വാഹനം വാങ്ങാനോ വീട് വാങ്ങാനോ ശ്രമിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും. രോഗക്ലേശിതർക്ക് പുതുചികിൽസ ഫലപ്രദമാവും. ആത്മാഭിമാനം ഉയരും. ഗൃഹത്തിലെ അനൈക്യം അകലുന്നതാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായ സഹകരണം അനപേക്ഷിതമായിത്തന്നെ ലഭിക്കും. ജന്മനാട്ടിൽ പോയി കുടുംബ ക്ഷേത്രം, വിവാഹാദികൾ എന്നിവയിൽ സംബന്ധിക്കാൻ കഴിയുന്നതാണ്. തൊഴിൽ രംഗത്തുണ്ടായിരുന്ന ആലസ്യം മാറിക്കിട്ടും. നവസംരംഭങ്ങൾ സാക്ഷാല്കരിക്കാൻ സാധിച്ചേക്കും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വസ്തുവകകളിൽ നിന്നും ധനാഗമം ഉണ്ടാവും. പൊതുവേ ക്ഷേമവും സമാധാനവും പുലരുന്ന കാലമായിരിക്കും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

സഹായസ്ഥാനമെന്ന് വിളിക്കപ്പെടുന്ന മൂന്നാമെടത്തിൽ സഞ്ചരിക്കുന്ന ഉച്ചശുക്രൻ പിണങ്ങിയവരെ ഇണക്കും. അകന്നുപോയവരെ അടുപ്പിക്കും. നിസ്സഹകരണം തുടർന്നുകൊണ്ടിരിക്കുന്നവർ സഹകാരികളായി മാറാം. ഒറ്റപ്പെട്ടുപോയവർക്ക് അർഹമായ പിന്തുണ കരഗതമാവുന്നതാണ്. ന്യായമായ ആവശ്യങ്ങൾ തടസ്സങ്ങളകന്ന് യാഥാർത്ഥ്യമാവും. രാഷ്ട്രീയ രംഗത്ത് സ്വാധീനതയേറുവാൻ സാഹചര്യം വന്നുചേർന്നേക്കും. സാങ്കേതിക വിദ്യാഭ്യാസത്തിൽ വളർച്ച പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് സ്വകാര്യമേഖലയിൽ അവസരങ്ങൾ സംജാതമാകും. സ്ത്രീസൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ശാസ്ത്രജ്ഞരുടെ നവീനങ്ങളായ ചിന്തകൾ സമൂഹത്തിൽ ചലനമുണ്ടാക്കും. കടക്കെണിയിൽ നിന്നും ഒട്ടൊക്കെ പുറത്തുവരാനാവും. സഹോദരരുടെ ക്ഷേമത്തിനായി ചില നടപടികൾ സ്വീകരിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടുന്ന കാലം കൂടിയാവും

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

രണ്ടാം ഭാവത്തിലാണ് ശുക്രസഞ്ചാരം. വാക്കുകൾ പണ്ടത്തേ അപേക്ഷിച്ച് കൂടുതൽ മാധുര്യമുള്ളതാവും. രണ്ടാം ഭാവത്തിൽ രാഹുസഞ്ചരിക്കുകയാൽ അനുഭവപ്പെട്ടിരുന്ന ധനക്ലേശം പരിഹരിക്കപ്പെടും. കുടുംബ ജീവിതത്തിലെ പിണക്കങ്ങൾ മറക്കും. വിദ്യാഭ്യാസത്തിൽ ഏകാഗ്രതയുണ്ടാവും. കലാപഠനത്തിന് അവസരം തുറന്നുകിട്ടുന്നതാണ്. സൗഹൃദം ദൃഢീഭവിക്കും. പ്രണയികൾക്ക് ആഹ്ളാദകാലമാണ്. പൊതുമധ്യത്തിൽ സ്വീകാര്യതയുണ്ടാവും. പരാജയപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ വിജയിപ്പിക്കാൻ കഴിഞ്ഞേക്കും. വീടിൻ്റെ അറ്റകുറ്റം പൂർത്തിയാക്കാനോ മോടിപിടിപ്പിക്കാനോ സാധിക്കുന്നതാണ്. അന്യദേശവാസം അവസാനിപ്പിക്കാനും ജന്മനാട്ടിലേക്ക് മടങ്ങാനും സാഹചര്യം സംജാതമാകും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. വിലകൂടിയ മുഖാഭരണങ്ങൾ വാങ്ങും.

Advertisment

മീനക്കൂറിന് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ജന്മരാശിയിൽ ശുക്രൻ ഉച്ചനാണ്. ചന്ദ്രനും ശുക്രനുമൊഴികെ മറ്റു ഗ്രഹങ്ങൾ ജന്മരാശിയിൽ സഞ്ചരിക്കുമ്പോൾ ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. ശുക്രനാകട്ടെ സുഖഭോഗങ്ങൾക്ക് കാരണമാകും. മനസ്സിൽ പ്രണയ ഭാവങ്ങൾ മൊട്ടിടും. അനുരാഗികൾക്ക്  ദാമ്പത്യ പ്രവേശം സഫലമാവുന്നതാണ്.  കൂട്ടുകച്ചവടത്തിൽ ലാഭമുണ്ടാവും. പ്രതീക്ഷിച്ച പോലെ സകുടുംബം വിദേശത്ത് പോവാനോ അന്യനാട്ടിൽ താമസം മാറ്റാനോ സാധിക്കും. കലാകാരന്മാർക്ക് അരങ്ങത്തും അണിയറയിലും ശോഭിക്കാനാവും. അധികാരമുള്ള പദവികൾ തേടി വരുന്നതാണ്. ചന്തമേറിയ വേഷഭൂഷകൾ അണിയാൻ തയ്യാറാവും. ഏജൻസി വ്യാപാരത്തിൽ ലാഭം ഉയരും. സ്ത്രീകളുടെ സഹകരണവും പിന്തുണയും കൂടും. സഹോദരരുമായുള്ള സ്വത്തുതർക്കം അവസാനിക്കും. സാമ്പത്തിക സമ്മർദത്തിൽ നിന്നും മോചനമുണ്ടാവും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: