/indian-express-malayalam/media/media_files/2025/01/01/varshaphalam-c-v-govindan-edappal-04-new-4.jpg)
Makam to Thriketta New Year Astrology Predictions: വർഷ ഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)
ഈ കൂറുകാര്‍ക്കു സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാവുന്ന വര്‍ഷമാണ്. ഔദ്യോഗിക രംഗത്തു മാറ്റങ്ങൾ, അന്യദേശവാസം എന്നിവ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിവാഹം, ഭവന നവീകരണം, കീർത്തി എന്നിവ ഉണ്ടാകും. പണമിടപാടുകളിൽ പ്രത്യേക ശ്രദ്ധ അത്യാവശ്യം ആണ്. ദീർഘ കാല രോഗികൾക്ക് ആശ്വാസം ലഭിക്കും. കഠിനാദ്ധ്വാനം ചെയ്‌ത് ഭാവിയിലേക്ക് ഉപകരിക്കുന്ന തരത്തിൽ നിക്ഷേപങ്ങൾ സാദ്ധ്യമാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വ്യാപാര ലാഭം, കാർഷികാദായം, ആരോഗ്യം, എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ദൂരയാത്രകളും ദുഃഖാനുഭവങ്ങളും ഉണ്ടാകും. കൃഷി വ്യാപരം എന്നിവയിൽ നിന്നും ലാഭം ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നേതൃപദവികൾ, ദേഹാസ്വസ്ഥതകൾ, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിദ്യാപുരോഗതി, അന്യദേശ സഞ്ചാരം, ബന്ധുജനസുഖം എന്നിവ ഉണ്ടാകും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം1/2)
ഈ കൂറുകാർക്ക് അനുകൂലമായ കാലമാണ്. ഔദ്യോഗിക ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. തൊഴിൽ മേഖലയിൽ മാറ്റങ്ങൾ സംഭവിക്കും. എല്ലാ കർമ്മ മേഖലകളിലും വിജയം ഉണ്ടാകും. കുടുംബ ജീവിതം ആഹ്ലാദപ്രദം ആയിരിക്കും. ആരോഗ്യസ്ഥിതി അൽപം മോശമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിതി സാധാരണയേക്കാൾ മെച്ചപ്പെടും. അനാവശ്യ ചെലവുകൾ ഒഴിവാക്കണം.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമ്മലബ്ദ്ധി, വിദേശ യാത്രകൾ, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഭാഗ്യാനുഭവം, ഉയർന്നപദവികൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച, കർമ്മപുഷ്ടി, മനഃസുഖം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ അനാവശ്യ ചിലവുകൾ, കർമ്മപുരോഗതി, ധനലാഭം എന്നിവ ഉണ്ടാകും.
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)
ഈ കൂറുകാർക്ക് ഐശ്വര്യപൂർണ്ണമായ വർഷം ആയിരിക്കും. ഉത്തരവാദിത്വമേറിയ ചുമതലകൾ നിർവഹിക്കാൻ പ്രയാസപ്പെടും. എങ്കിലും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം സാധ്യമാകും. ദീർഘകാല രോഗികൾക്ക് രോഗശമനം ഉണ്ടാകും. ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ലാഭകരമായ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. വ്യാപാര രംഗത്ത് പുതിയ ആശയങ്ങൾ വരുമാനം വർധിക്കുവാൻ സഹായിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രസിദ്ധി, വിദ്യാലാഭം, ലഘുവായ ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കർമ്മലബ്ദ്ധി, പരീക്ഷാവിജയം, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദൂരയാത്രകൾ, പൊതുപ്രവർത്തനത്തിൽ സംതൃപ്തി, കുടുംബസുഖം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പരീക്ഷാവിജയം, ശത്രുപീഡ, ബഹുജനസമ്മിതി എന്നിവ ഉണ്ടാകും.
കർക്കിടകക്കൂറ് (പുണർതം1/4, പൂയം, ആയില്യം)
ഈ കൂറുകാർക്ക് കാലം അനുകൂലമായിരിക്കും. നില നിന്നിരുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനു സാധിക്കും. അന്യദേശ വാസം, പുതിയ തൊഴിൽ മേഖലകൾ എന്നിവ ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ പരമായും അനുകൂലമായിരിക്കും. ആരോഗ്യ സ്ഥിതി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാര്യവിഘ്നം, ഭൂമിലാഭം, അംഗീകാരം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിദേശയാത്ര, ധനലാഭം, പദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാർഷികാദായം, വ്യാപാര പുരോഗതി, വിദേശ വാസം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ യശസ്സ്, സമ്പദ് സമൃദ്ധി, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഈ കൂറുകാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും. സത്കീർത്തി, വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങൾ എന്നിവ ഉണ്ടാകും. മാനസിക പ്രയാസങ്ങൾ ഉണ്ടാകും. കഠിനാദ്ധ്വാനം ചെയ്‌ത് പ്രതിസന്ധികളെ തരണം ചെയ്യും. സാമ്പത്തികജീവിതത്തിൽ ലഘുവായ വെല്ലുവിളികൾ നേരിടേണ്ടി വരും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗൃഹ നിർമ്മാണം,ദൂര യാത്രകൾ, കാർഷികാദായം സ്വജന ക്ഷേമം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മനഃക്ലേശം, ശത്രുപീഡ, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ സന്താന സൗഭാഗ്യം, നേതൃസ്ഥാന ലബ്ദ്ധി,ഭവന നിർമ്മാണം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിനോദയാത്രകൾ, പ്രയത്നഫലം, മനോവിഷമതകൾ എന്നിവ ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്ര 1/2)
സാമ്പത്തികരംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന വർഷം ആയിരിക്കും. ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കുന്നത് വരെ പരിശ്രമിക്കുന്നതിനുള്ള മനഃസ്ഥിതി ഉണ്ടാകും.ആരോഗ്യരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകില്ല.ഗൃഹ നിർമാണം, ഭവന നവീകരണം എന്നിവ സാധ്യമാകും.വിവാഹം തുടങ്ങിയ മംഗള കർമങ്ങൾ ഉണ്ടാകും. സാമ്പത്തികജീവിതം മെച്ചപ്പെടും. തൊഴിൽ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചിലവുകൾ നിയന്ത്രിക്കുന്നതിലും ആഡംബരം ഒഴിവാക്കുന്നതിലും വിജയിക്കും.സാമ്പത്തികമായും സാമൂഹികമായും നല്ല നില കൈവരിക്കും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കീർത്തി,കുടുംബ പുഷ്ടി,നേതൃപദവികൾ എന്നിവ ഉണ്ടാകും.ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ ലഘുവായ ദേഹാസ്വസ്ഥതകൾ,ബഹുജന സമ്മിതി,ഗൃഹ സുഖം,ഭൂമിലാഭം,സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവട രംഗത്ത് കാര്യമായ പുരോഗതി ഉണ്ടാകും.ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും.
തുലാക്കൂറ് (ചിത്ര 1/2, ചോതി, വിശാഖം 3/4)
ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി പ്രവർത്തിച്ച് വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്.കുടുംബ ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകും. വിവാഹന്വേഷകർക്ക് അനുകൂല ബന്ധം ലഭിക്കും. ആരോഗ്യരംഗം മികച്ചതായിരിക്കും.പുതിയ ആശയങ്ങൾ വിജയം കൈവരിക്കുവാൻ സഹായിക്കും. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ സഹകരണം ലഭിക്കും. സാമ്പത്തിക മേഖലയിൽ പ്രതീക്ഷിച്ചതിലും നല്ല ഫലങ്ങൾ ലഭിക്കും.സാമ്പത്തിക മേഖലയിലും വ്യാപാര രംഗത്തും നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദ്യാലാഭം, ആഗ്രഹസിദ്ധി,മനഃക്ലേശം എന്നിവ ഉണ്ടാകും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കീർത്തി, അപ്രതീക്ഷിതമായ ചിലവുകൾ,പുതിയ തൊഴിൽ മേഖലകൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ ഗൃഹ ഐശ്വര്യം, പരീക്ഷാവിജയം,വാഹനലാഭം എന്നിവയും ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, ഇഷ്ടജനാനുകൂല്യം,ദ്രവ്യലാഭം എന്നിവ ഉണ്ടാകും.
വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാനസിക പ്രയാസങ്ങളും കാര്യ വിഘ്നങ്ങളും ഉണ്ടാകും.ആഗ്രഹ സഫലീകരണം ഉണ്ടാകും.കുടുംബ രംഗത്ത് തർക്കങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ അല്പം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ മേഖലയിൽ നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകും.സാമ്പത്തികരംഗത്ത് ഏറ്റകുറച്ചിലുകൾ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കലാകാരന്മാർക്കും സാഹിത്യപ്രവർത്തകർക്കും പ്രശസ്തി ഉണ്ടാകും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കർമ്മലബ്ധി, വിദേശയാത്രകൾ, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ മേലുദ്യോഗസ്ഥന്മാരുടെയും ഗുരുജനങ്ങളുടെയും അപ്രീതി ഉണ്ടാകാനിടയുണ്ട്.സന്താന ശ്രേയസ്സ്,ദ്രവ്യപുഷ്ടി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കർമ്മപുഷ്ടി,സാമ്പത്തിക പുരോഗതി,ദൈവാനുകൂല്യം എന്നിവ ഉണ്ടാകും.
ധനുക്കൂറ്‍ (മൂലം,പൂരാടം,ഉത്രാടം1/4)
ഗുണ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും.സന്താന ശ്രേയസ്സ്, പ്രസിദ്ധി, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും.പ്രയത്നഫലം അനുഭവിക്കും.മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. പുതിയ തൊഴിൽ രംഗത്ത് പ്രവേശിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നത വിജയം സാധ്യമാകും.ആരോഗ്യരംഗത്ത് വിഷമതകൾ ഉണ്ടാകും. കഠിനാദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കും. ഉയർന്ന പദവികൾ, വരുമാന വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുവാൻ സാധിക്കും. മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുടുംബ സുഖം,പ്രസിദ്ധി,കാര്യ ലാഭം എന്നിവഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മനസ്സിനും ശരീരത്തിനും സുഖം, ദ്രവ്യ പുഷ്ടി,കീർത്തി എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ സന്താനയോഗം, ലഘുവായ ശാരീരിക പ്രയാസങ്ങൾ, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സന്തുഷ്ടമായ കുടുംബ ജീവിതം,കൃഷി,വ്യാപാരം എന്നിവ തൃപ്തികരം ആയിരിക്കും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
ഈ കൂറുകാർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷമായിരിക്കും. എങ്കിലും ചെറിയ രീതിയിലുള്ള പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അവയെ കൗശലപൂർവം തരണം ചെയ്യുവാൻ സാധിക്കും. കൃത്യമായി സമയബന്ധിതമായി കാര്യങ്ങൾ ചെയ്ത് തീര്‍ക്കുവാൻ സാധിക്കും. സാമ്പത്തിക ചെലവുകൾ വർദ്ധിക്കും.കർമ്മ രംഗത്ത് ഉയർച്ച ഉണ്ടാകും.കച്ചവടം അഭിവൃദ്ധിപ്പെടും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാമ്പത്തിക നഷ്ടങ്ങൾ, തൊഴിൽ രംഗത്ത് അനുകൂലമായ സ്ഥലം മാറ്റം,ഇഷ്ടജന വിരഹം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കുടുംബ സമാധാനം,ഭാഗ്യാനുഭവം, വ്യാപാര പുരോഗതി എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ രാഷ്ട്രീയ വിജയം, സമ്പത്ത്,സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം,തൊഴിൽ വിജയം,ധാർമ്മിക പ്രവൃത്തികൾ എന്നിവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)
വർഷാരംഭത്തിൽ പ്രയാസങ്ങൾ ഉണ്ടാകും. അനാവശ്യ ചിലവുകൾ ഒഴിവാക്കിയും നല്ല ബന്ധങ്ങൾ സൃഷ്ടിച്ചും പ്രയാസങ്ങളെ മറികടക്കാൻ കഴിയും. ഭൂമി ഇടപാടുകളിൽ നിന്നും തിരിച്ചടികൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യ രംഗം മികച്ചതായിരിക്കും. തൊഴിൽ മേഖലയിൽ വിജയം കൈവരിക്കും. ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. സമ്പാദ്യം വളർത്തിയെടുക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമ്മ രംഗത്ത് എതിർപ്പുകൾ,ലഘുവായ ദേഹാസ്വസ്ഥതകൾ,സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കലഹങ്ങളിലും വാദപ്രതിവാദങ്ങളും ഇടപെടുന്നത് ഒഴിവാക്കണം. ഗൃഹനിർമ്മാണം,ഉയർച്ച,ദുഃഖാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ തൊഴിൽ രംഗത്ത് മാറ്റം,മനഃസന്തോഷം,സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കർമ്മരംഗത്ത് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉണ്ടാകും.മനഃക്ലേശം,അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും.
മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി,രേവതി)
സ്വന്തം പ്രയത്നത്തിലൂടെ വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്.വ്യാപാര മേഖലയിൽ പുതിയ ആശയങ്ങൾ രൂപീകരിച്ചു ഫലപ്രദമായി നടപ്പിൽ വരുത്തുവാൻ കഴിയും.എല്ലാ രംഗങ്ങളിലും വിജയം ഉണ്ടാകും.ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. ദേഹാസ്വസ്ഥതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും.നല്ല ദൈനംദിന ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയും.സന്തോഷകരമായ കുടുംബ ജീവിതം നയിക്കാൻ സാധിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനാവശ്യ ചിലവുകളും കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ,കർമ്മരംഗത്ത് ഉയർച്ച,മാനസികമായ ഉണർവ്വ് എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ മനോവ്യഥകൾ, പ്രശസ്തി,ധനലാഭം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സാഹസികമായ പ്രവൃത്തികൾ,പ്രശസ്തി, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us