/indian-express-malayalam/media/media_files/51NGK2ZcJz7gj748Bs0z.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഏറ്റവും ഉയരത്തിൽ എത്താനുള്ള സമയമാണിത്. അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ, ഒരു ആജീവനാന്ത ലക്ഷ്യം നേടാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ഒരു ഉയർന്ന ജോലിക്ക് പിന്നാലെയായിരിക്കാം. തികഞ്ഞ സ്നേഹവും ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ സ്വകാര്യ താൽപ്പര്യം പിന്തുടരുക എന്നതാണ് മികച്ച തിരഞ്ഞെടുപ്പ്.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങൾ തീർച്ചയായും വിജയത്തിന്റെ പതായിലാണ്. ജീവിതം എപ്പോഴും എളുപ്പമാകുമെന്ന് ഇതിനർത്ഥമില്ല. സ്വയം പ്രശ്നങ്ങൾ പരിഹരിച്ചും വെല്ലുവിളികളെ നേരിട്ടും പുതിയ അനുഭവങ്ങൾ നേടാനുള്ള അവസരമാണിതെന്ന് കരുതി ആസ്വദിച്ച് മുന്നോട്ട് നീങ്ങുക. നിങ്ങൾ ഒരു അവധിക്കാലം ആസൂത്രണം ചെയ്യുകയാണെങ്കിൽ, സാഹസികതയ്ക്ക് മുതിരരുത്.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങൾ മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ പോകുകയാണ്. നിങ്ങൾ വളർന്നുവരുന്ന ഒരു ശതകോടീശ്വരൻ ആയിരിക്കില്ല, പക്ഷെ നിങ്ങളുടെ ഉയർന്ന ആശയങ്ങൾ ഉടൻ തന്നെ പണം സമ്പാദിക്കാനുള്ള വഴി തുറക്കുന്നു. മിഥുന രാശിക്കാർ പ്രണയത്തിൻ്റെ മൂല്യത്തിൽ ആശങ്കാകുലരായിരിക്കും. വൈകാരികമായ ഒന്ന് നൽകേണ്ടി വന്നേക്കാം. അതിനാൽ ശ്രദ്ധാപൂർവം മുന്നോട്ട് നീങ്ങുക.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ഈ ആഴ്‌ചയിൽ പങ്കാളികൾ അല്പം അകലം പാലിക്കുന്നതായി തോന്നിയേക്കാം. എന്നാൽ അത് നിങ്ങളുടെ തെറ്റല്ലെന്ന് തിരിച്ചറിയുക. എന്നാൽ അതിൽ അവരെയും കുറ്റപ്പെടുത്താനാകില്ല. തെറ്റിദ്ധാരണകൾ നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താമെന്ന വസ്തുത എപ്പോവും മനസിലുണ്ടാകണം. പരമാവതി തുറന്ന് സംസാരിക്കാൻ ശ്രമിക്കുക.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങൾ യഥാർത്ഥത്തിൽ ഒരു അടിമയായി ജനിച്ചവരല്ല, അപ്പോൾ നിങ്ങൾ ഇപ്പോൾ ഈ ഭൂമിയിൽ എന്താണ് ചെയ്യുന്നത്? കഠിനാധ്വാനം ചെയ്യുക, സഹജീവികളെ സേവിക്കുകയും ലോകത്തെ മികച്ച സ്ഥലമാക്കുകയും ചെയ്യുക. സ്വയം ചൂഷണം ചെയ്യപ്പെടാൻ അനുവദിക്കരുത്. നിങ്ങൾ വിജയിക്കണമെങ്കിൽ അതിന് ആദ്യം തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
എതിർ രാശിയായ മീനവുമായി നിങ്ങൾ പല സ്വഭാവസവിശേഷതകളും പങ്കുവക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം വളരെ വിചിത്രമാണ്, കാരണം വൈകാരികതയുള്ള മീനരാശിക്കാർ പലപ്പോഴും കന്നിരാശിക്കാരില്‍ നിന്ന് വളരെ വ്യത്യസ്തരാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പരിശ്രമിക്കുക, ഭാവനകളെ സ്വതന്ത്രമാക്കാനുള്ള സമയമാണിത്.
- Monthly Horoscope January 2025: ജനുവരി മാസത്തെ സമ്പൂർണ നക്ഷത്ര ഫലം
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Horoscope 2025 Prediction: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
എപ്പോഴെങ്കില്‍ തിരക്കില്‍ നിന്നും മാറിനില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ. നിങ്ങള്‍ക്ക് ഊര്‍ജസ്വലത ലഭിക്കുക പുതിയ ആളുകളെ കണ്ടുമുട്ടുമ്പോഴാണ്. യാത്രയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ പുറപ്പെടുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും പരിശോധിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ക്കിപ്പോള്‍ ഒരു രഹസ്യസ്വഭാവമുണ്ട്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ ഉറപ്പില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ വികാരങ്ങള്‍ സമൂഹത്തില്‍ നിന്ന് മറച്ചു പിടിക്കാനാവില്ല. കഴിയുന്നത്ര ചെറിയ യാത്രകള്‍ നടത്തണം. വ്യത്യസ്തതകള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകാന്‍ ശ്രമിക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
പ്രണയവികാരങ്ങള്‍ക്കാണ് മുന്‍ഗണന. ഹൃദയത്തില്‍ എന്ത് തോന്നുന്നുവോ അതനുസരിച്ച് മുന്നോട്ട് നീങ്ങുക. നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികൾക്കും ഭാവിയിൽ പ്രതിഫലം ലഭിക്കുമെന്ന് മനസിലാക്കുക. മറ്റുള്ളവരെ വിലയിരുത്തരുത്. ആത്മവിശ്വാസം നഷ്ടപ്പെട്ട സുഹൃത്തുക്കളെ സഹായിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ കരുതലോടെ ചെയ്യുക. അല്ലാത്ത പക്ഷം ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണമാകും. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ നേതൃത്വം ആവശ്യമാണ്. പുതിയ കാര്യങ്ങള്‍ നിര്‍ദേശിക്കുക.
നിങ്ങളുടെ സ്വഭാവിക ഊര്‍ജം ഉയരും. ഈ ഘട്ടത്തിൽ, വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് നിങ്ങളുടെ താൽപ്പര്യമല്ല.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ പദ്ധതികളെല്ലാം പ്രതീക്ഷയ്ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ അനുയോജ്യമായ സമയമല്ലെന്ന് നിങ്ങള്‍ മനസിലാക്കും. ചില മാറ്റങ്ങള്‍ക്ക് നിങ്ങള്‍ തയാറാവുകയാണെങ്കില്‍ ചില അനുഭവങ്ങള്‍ക്ക് മൂല്യമുണ്ടെന്ന് തിരിച്ചറിയും. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നാണല്ലോ. സ്വപ്നങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിലവിലെ സംഭവവികാസങ്ങളുടെ ഒരു വശം എന്തെന്നാല്‍ പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആഭ്യന്തര പ്രശ്നങ്ങളുടെ ഉത്തരവാദിത്തം പങ്കിടാനുമുള്ള അവസരമുണ്ടാകും എന്നതാണ്. മെച്ചപ്പെട്ട ജീവിതത്തിനായുള്ള കൂട്ടായ പരിശ്രമം സഹായകമാകും. പ്രിയപ്പെട്ട ആഗ്രഹങ്ങളില്‍ മുഴുകുക, ദീർഘകാല സ്വപ്നത്തിനായി പരമാവധി പരിശ്രമിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us